ന്യൂദല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയില്‍ ഇരിക്കേ ആരോഗ്യനില വഷളാവുകയായിരുന്നു. 71 വയസ്സായിരുന്നു. ദല്‍ഹിയിലെ ആശുപത്രിയില്‍ പുലര്‍ച്ച 3.30 ഓടെയാണ് മരിക്കുന്നത്. ർമകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ അഹമ്മദ് പട്ടേലിന്റെ മരണവിവരം അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊറോണ സ്ഥിരീകരിക്കുന്നത്. ആരോഗ്യനില വഷളായ അദ്ദേഹത്തിനെ നവംബര്‍ 15ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സോണിയഗാന്ധിയുടെല വിശ്വസ്തരില്‍ പ്രധാനിയായിരുന്നു അഹമ്മദ് പട്ടേല്‍. സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റു. ഗുജറാത്തില്‍ നിന്നും എട്ട് തവണ അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റില്‍ എത്തി. മൂന്ന് തവണ ലോക്‌സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1977 മുതല്‍ മൂന്ന് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ തോല്‍വിയേറ്റുവാങ്ങിയ പട്ടേല്‍ പിന്നീട് തുടര്‍ച്ചയായി രാജ്യസഭ വഴിയാണ് പാര്‍ലമെന്റിലെത്തിയത്. സോണിയയുടെ അടുത്ത അനുയായി ആയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്‌ക്ക് വന്നതോടെ
ഒതുക്കപ്പെട്ട പ്രധാന കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് അഹമ്മദ് പട്ടേല്‍. എങ്കിലും രാജസ്ഥാനിലടക്കം പാര്‍ട്ടിക്ക് പ്രതിസന്ധി നേരിട്ടപ്പോള്‍ അത് മറികടക്കാന്‍ ഹൈക്കമാന്‍ഡ് ആശ്രയിച്ചത് അഹമ്മദ് പട്ടേലിനെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: