കണ്ണൂര്‍: അഴീക്കോട് കപ്പ കടവില്‍ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. അഴീക്കോട് കപ്പ കടവില്‍ ഡിവൈഎഫ്ഐ നേതാവ് അര്ജുന് ആയങ്കിയുടെ വീടിനു നേരെയാണ് ഇന്നലെ രാവിലെ 8.30ഓടെ അക്രമം നടന്നത്. സിപിഎം ചാലാട് ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള തമ്മിലടിയാണ് അര്ജ്ജുന് അയങ്കിയുടെ വീടിനു നേരെയുളള അക്രമത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം സിപിഎമ്മിലെ ക്വട്ടേഷന്‍ സംഘത്തിലെ ഒരു വിഭാഗം ചേര്‍ന്ന് അര്ജ്ജുന് ആയങ്കിയെ ചാലാട് വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. അതിനെ തുടര്‍ന്ന് സിപിഐഎം പാടന്നപ്പാലം ബ്രാഞ്ച് അംഗം ഷഹിന്‍ രാജിന്റെ വീട് ഒരു സംഘം അക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഡിവൈഎഫ്ഐ നേതാവായ അര്ജ്ജുന് ആയങ്കിയുടെ വീടിനു നേരെ ഒരു വിഭാഗം സിപിഎം സംഘം അക്രമം നടത്തിയത്.
അര്ജ്ജുന് ആയങ്കിയുടെ സഹോദരന് അഖില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, അക്രമം നടക്കുമ്പോള്‍ അമ്മയും അച്ഛനും ഇളയ സഹോദരനും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ആര്‍എസ്എശ് നേതാക്കള്‍ അഖിലിന്റെ വീട് സന്ദര്‍ശിക്കുകയും വീട്ടുകാരോട് അക്രമത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: