മലപ്പുറം: ചെറിയ കുട്ടികള്‍ മാസ്ക്ക് ഉപയോഗിക്കുന്നത് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ. കുട്ടികള്‍ മാസ്കുകള്‍ കൃത്യമായും വൃത്തിയായും ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് പെരുമ്പപ്പില്‍ സംഘടിപ്പിച്ച വെബിനാറില്‍ ഡോ. മഹജു സി ഫാത്തിമ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസ്, സംയോജിത ശിശു വികസന പദ്ധതി മലപ്പുറം ജില്ലാ ഓഫിസ് എന്നിവയുമായി സഹകരിച്ചാണ് കൊറോണ പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു. ശിശു വികസന പദ്ധതി ഓഫിസര്‍ അനിത, സി സായ്നാഥ് പങ്കെടുത്തു. ജിമി ജോണ്സണ് മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: