ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതുതായി 4,85,107 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയര്‍ന്നു. 4,11,29,320 പേര് രോഗമുക്തി നേടി.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. രാജ്യത്ത് ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു.2,63,623 പേര് മരിച്ചു.75,40,387 പേര് സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷവും, മരണം 1.34 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 44,059 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ളത് 4,43,486 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 4.85 ശതമാനമാണിത്.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 1,69,541ആയി. 54 ലക്ഷം പേര് രോഗമുക്തി നേടി. ഫ്രാന്‍സ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ഫ്രാന്‍സില്‍ 21,44,660 പേര്‍ക്കും, റഷ്യയില്‍ 21,14,502 പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: