ദുബായ്: കമ്പനി ഉടസ്ഥവകാശ നിയമത്തില്‍ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ഇനി മുതല്‍ പ്രവാസികളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കമ്പനി ഉടമസ്ഥാവകാശ നിയമത്തിലാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.
മാറ്റം വരുത്തിയ ഭേദഗതികള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചനകള്‍. ചിലത് ആറ് മാസത്തിന് ശേഷവും നിലവില്‍ വരും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാം.
എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം മുതലായ തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: