ന്യൂദല്‍ഹി: ട്വിറ്ററില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്സുള്ള ആദ്യ സെന്‍ട്രല്‍ ബാങ്കായി ആര്‍ബിഐ. ഇന്നലെയാണ് മില്ല്യണ്‍ ഫോളോവേഴ്സുള്ള ആദ്യ സെന്‍ട്രല്‍ ബാങ്കായി ആര്‍ബിഐ മാറിയത്. യുഎസ് ഫെഡറല്‍ റിസര്‍വിനെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെയും മറികടന്നാണ് ആര്‍ബിഐയുടെ മുന്നേറ്റം.
6.67 ലക്ഷം ഫോളോവേഴ്സുള്ള യുഎസ് ഫെഡറല്‍ റിസര്‍വാണ് രണ്ടാം സ്ഥാനത്ത്. 2009ലാണ് യുഎസ് ബാങ്ക് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ആര്‍ബിഐ 2012ലും. 2019 വരെ 3,42,000 ഫോളോവേഴ്സുണ്ടായിരുന്ന ആര്‍ബിഐ ഒരു വര്‍ഷം കൊണ്ട് ഇരട്ടിയിലധികത്തിലേക്ക് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: