Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യം ജ്ഞാനം അനന്തം…;

ഇന്ന് സത്യസായിബാബ ജന്മദിനം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Nov 24, 2020, 02:19 pm IST
in Samskriti

ഈശ്വരന്‍ പരമപ്രേമരൂപനെന്ന് നാരദ ഭക്തി സൂത്രം. എങ്കില്‍ ശ്രീസത്യസായി ബാബ ഈശ്വരനാണ്. പരമപ്രേമം തന്നെ ബ്രഹ്മാനന്ദം. പ്രശാന്തി നിലയം ബ്രഹ്മാവര്‍ത്തവും. പ്രേമത്തിന്റെ, നിരപേക്ഷതയുടെ സാഫല്യമാണ് സായിബാബയുടെ കര്‍മകാണ്ഡം.  

രോഗികള്‍ക്ക് മേല്‍ത്തരം ആശുപത്രി, പൂര്‍ണമായും സൗജന്യമായ ഹൃദയ ശസ്ത്രക്രിയ, ദാഹാര്‍ത്തര്‍ക്ക് സംശുദ്ധമായ ജീവനം. വിദ്യാര്‍ഥികള്‍ക്ക് കലാപരഹിതമായ മൂന്നുകലാലയങ്ങള്‍. തികവും മികവും പുലര്‍ത്തുന്ന ഇന്ത്യയിലെ ഏക ഡീംഡ് സര്‍വകലാശാല. അശരണര്‍ക്ക് ആലംബകേന്ദ്രം, ഭക്തര്‍ക്ക് ഭാഗവതം, ജ്ഞാനികള്‍ക്ക് യോഗവാസിഷ്ഠം.  

സത്യസായിബാബയുടെ പ്രശാന്തി നിലയം പ്രേമത്തിന്റെ കര്‍മഭൂമിയും ജ്ഞാനഭൂമിയുമാകുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവ് അംഗീകരിച്ചുകൊണ്ടു തന്നെ ആധ്യാത്മികശാസ്ത്രത്തിന് മാനവീയമായ ഒരു മഹായജ്ഞമൊരുക്കുകയാണ് പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയം.  

ദേവതോപാസനയ്‌ക്കുള്ള പുണ്യസ്ഥലിയാണ് പുട്ടപര്‍ത്തി. അറുപതിലേറെ ലോകരാഷ്‌ട്രങ്ങള്‍ ഇവിടെ തൊഴുതു വലം വയ്‌ക്കുന്നു. ഭഗവാന്‍ ഇങ്ങനെ അരുളി: ‘ഭക്തര്‍ ദേവതാ ജ്ഞാനത്തിലെത്തണം. ഇതിനായാണ് ഭജനയും ഭാഷണവും. സാധനയിലൂടെ ലഭിക്കുന്നതാണ് സായൂജ്യം. ഈശ്വരനെന്ന ബാങ്കര്‍ ഓവര്‍ ഡ്രാഫ്റ്റ് നല്‍കാന്‍ മടിക്കില്ല. വിശ്വാസമാകുന്ന അക്കൗണ്ട് നിങ്ങള്‍ തുടങ്ങുക.’  

മനുഷ്യനില്‍ അന്തര്‍ലീനമായ ദിവ്യത്വത്തെ ബോധ്യപ്പെടുത്തുകയാണ് സത്യസായി ബാബ. ഈ പ്രതിഭാസം ശൈവ, വൈഷ്ണവ, ശാക്തേയമല്ല. ബ്രാഹ്മതേജസ്സോ, ക്ഷാത്രതേജസ്സോ അല്ല. പരിണാമരൂപിയായ മനുഷ്യ തേജസ്സ്. നരന്‍ നാരായണനാകുന്ന നിരതിശായിയായ തേജസ്സ്. രണ്ടക്ഷരമുള്ള നാലുനാമരൂപങ്ങള്‍ സായിബാബ നിരന്തരം ഉരുവിടുന്നു. സത്യം, ധര്‍മം, ശാന്തി, പ്രേമം. പ്രേമത്തിന്റെ സമതലമാണ് ശാന്തി. ശാന്തിപ്രേമങ്ങള്‍ ഉന്നതമായാല്‍ സത്യധര്‍മങ്ങള്‍ സ്വയം ആഗതമാകും. പിന്നെ നിര്‍വൈരഭാവമാണല്ലോ. ഇതത്രേ അഹിംസ.  

സ്വാമി സാധകന് നല്‍കുന്ന വിനീത നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക: ‘നിത്യവും ധ്യാനവും പ്രാര്‍ഥനയും. കുടുംബാംഗങ്ങളുമൊത്ത് ആഴ്ചയില്‍ ഒരു വട്ടം ഭജന. സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടുക, ആധ്യാത്മിക സാഹിത്യം പതിവായി വായിക്കുക. കുടുംബഭജനകളില്‍ മുടങ്ങാതെ പങ്കെടുക്കുക. സൗമ്യമായും മധുരമായും സംസാരിക്കുക…’ ഒരുതരം ‘സ്പിരിച്വല്‍ സോഷ്യലിസ’മാണ് സായിബാബ ഫലപ്രദമായി അവതരിപ്പിക്കുന്നത്. ഭൗതിക വിജ്ഞാനത്തിന് മനുഷ്യന്റെ അന്തര്‍ഘടനയില്‍ പരിണാമം വരുത്താന്‍ കഴിഞ്ഞിട്ടില്ല. വികലധാരണകളില്‍ നിന്ന് യഥാര്‍ഥമൂല്യങ്ങളിലേക്ക് സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തണം. ആധ്യാത്മിക സമത്വസിദ്ധാന്തത്തിന്റെ പൊരുളിതാണ്.

Tags: സായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത 25 വര്‍ഷം കര്‍ത്തവ്യകാലമായിരിക്കുമെന്ന് പ്രധാനമന്ത്രി; പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

Kerala

“ശ്രീ ഉദയന്നൂരമ്മ പുരസ്കാരം” കെ. എൻ. ആനന്ദകുമാറിന് മെയ് ഒന്നിന് സമ്മാനിക്കും.

Kerala

കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങളുടെ വര്‍ച്ചക്കൊപ്പം; കേരളത്തിലെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Sports

ഇന്ത്യയുടെ കോണ്‍വെല്‍ത്ത് വിജയത്തിന്റെ ക്രെഡിറ്റ് അനുരാഗ് താക്കൂറിന് കൊടുക്കുമ്പോള്‍ 2018ല്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയല്ലോ എന്ന് പറയുന്നവരോട്…

Sports

കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്‌ക്ക് പിന്നില്‍ ഈ യുവമന്ത്രിയുണ്ട്; അനുരാഗ് താക്കൂറിന്റെ ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും നേട്ടമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.