റിയാദ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവുമായി യോസി കോഹനും അതീവ രഹസ്യമായി സൗദി കിരീടാവകാശ സല്‍മാന്‍ ബിന്‍ മുഹമ്മദുമായി സൗദിയിലെത്തി രഹസ്യ ചര്‍ച്ച നടത്തി. സൗദി കിരീടാവകാശിക്കൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയയും രഹസ്യ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇസ്രയേലി ദിനപത്രം ഹാരെറ്റ്‌സ് ആണ് ഇക്കാര്യംം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. ഞായറാഴ്ച വൈകിട്ടാണ് ഇസ്രയേലിലെ വന്‍വ്യവസായി ഉദി ഏയ്ഞ്ചിലിന്റെ ഉടസ്ഥതയിലുള്ള സ്വകാര്യ ജെറ്റില്‍ ടെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് നെതന്യാഹൂ പറന്നത്. അര്‍ധരാത്രിയോടെ മടങ്ങിയെത്തിയെന്നും വ്യോമയാന ട്രാക്കിങ് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രം റിപ്പോര്‍ട്ട് ചെയ്തു.
കൂടിക്കാഴ്ച സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം സൗദിക്കും ഇസ്രായേലിനും ഭീഷണിയായി മാറിയ ഇറാനെതിരായ ശക്തമായ നീക്കത്തിന്റെ തുടക്കമാണിതെന്നാണ്. തീവ്രവാദസംഘടനകളെ സഹായിക്കുന്ന ഇറാനെ അടിച്ചമര്‍ത്താന്‍ സൗദിയുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് നെതന്യാഹൂ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടെ എല്ലാ നീക്കങ്ങള്‍ക്കും യുഎസ് സഹായം വാഗ്ദാനം ചെയ്‌തെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെതിരേ പാലസ്തീനിലും തുര്‍ക്കി ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളിലും സൗദിക്കെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, ഇതു വകവയ്‌ക്കാതെ ഗള്‍ഫ് രാഷ്‌ട്രങ്ങളിലേക്കും ഏഷ്യയിലേക്കും ഇസ്രായേല്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമമേഖലയിലൂടെ കടത്തിവിടാന്‍ സൗദിഅനുമതി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: