ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണുള്ളത്.
ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാട് പുതുച്ചേരി ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം. എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അതേസമയം നിവാര്‍ കേരളത്തെ ബാധിക്കില്ലെന്നാണു വിലയിരുത്തല്‍. ഇന്നു വൈകീട്ടത്തോടെ ചെന്നൈ ഉള്‍പെടെയുള്ള വടക്കന്‍ തമിഴ്നാട്ടില്‍ വ്യാപക മഴപെയ്തു തുടങ്ങും. നിവാറിന്റെ വരവറിയിച്ചു ജാഫ്ന ഉള്‍പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ഇന്നലെ മുതല്‍ മഴ തുടങ്ങി.
ആര്‍ക്കോണത്തു നിന്നുള്ള ദുരന്ത നിവാരണ സേനയെ കടലൂര്‍ ,ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു.കാരയ്ക്കല്‍ നാഗപട്ടണം,പെരമ്പൂര്‍ പുതുകോട്ടെ തഞ്ചാവൂര്‍ ,തിരുച്ചിറപ്പള്ളി, തിരുവാവൂര്‍ അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടീപ്പിച്ചു. കോളജുകള്‍ , സ്കൂളുകള്‍ തുടങ്ങി അടഞ്ഞു കിടക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ താക്കോലുകള്‍ റവന്യു അധികാരികളെ ഏല്പിക്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ചെന്നൈ ഉള്‍പെടെയുള്ള കടലോര ജില്ലകളില്‍ തീവ്രമഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ കൂടി ഭക്ഷിണ റെയില്‍വേ റദാക്കി. കാരയ്ക്കല്‍ പുതുച്ചേരി ഭുവനേശ്വര്‍ റൂട്ടിലുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: