ന്യൂദല്‍ഹി: അസസുദ്ദീന്‍ ഒവൈസി ജിന്നയുടെ പുതിയ അവതാരമാണെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. എ.ഐ.എം.എം.ഐ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഇന്ത്യടെ വിഘടിക്കാനാണ്.
ഒവൈസിയുടെ വിഘടനവാദം ജനങ്ങള്‍ പരാജയപ്പെടുത്തണം. ബിജെപിയ്‌ക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിന് വേണ്ടിയുള്ളതാണെന്ന് തേജസ്വി സൂര്യ ഹൈദരാബാദില്‍ പറഞ്ഞു. അടുത്തമാസം നടക്കുന്ന സിവിക് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിന് എത്തിയതായിരുന്നു അദേഹം.
ഒവൈസിയ്‌ക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്‌ക്ക് എതിരായ വോട്ടാണ്. മുഹമ്മദലി ജിന്ന സംസാരിച്ച അതേ ഭാഷയാണ് ഒവൈസിയുടേത്. കടുത്ത വിഘടനവാദവും തീവ്രവാദവും പറയുന്ന ആളാണ് ഒവൈസിയെന്നും തേജസ്വി സൂര്യ പറഞ്ഞു. ഹൈദരാബാദ് നൈസാം ഭരണത്തിലല്ല ഇപ്പോഴെന്നും ഒവൈസിയെ അദേഹം ഓര്‍മ്മിച്ചു. രാജ്യത്ത് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ ഒരുമിക്കണമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: