ഊട്ടി: കാട്ടുപോത്ത് ഷോക്കേറ്റുചത്ത സംഭവത്തില്‍ കര്‍ഷകനെ അറസ്റ്റ് ചെയ്തു. ഊട്ടിക്കടുത്ത് മിഷനറി ഹില്ലിലാണ് സംഭവം. കൃഷിയിടത്തില്‍ എത്തിയ പോത്ത് വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റാണ് ചത്തത്. തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് കര്‍ഷകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജേന്ദ്രന്‍ എന്ന കര്‍ഷകനാണ് അറസ്റ്റിലായത്. കൃഷി വിളകള്‍ പോത്തുകള്‍ നശിപ്പിക്കുന്നത് പതിവായതിനാലാണ് വൈദ്യുതിവേലി സ്ഥാപിച്ചതെന്നാണ് ഇയാള്‍ മെഴി കൊടുത്തിരിക്കുന്നത്.
















