കൊച്ചി: കിഫ്ബി മസാലബോണ്ടിനും വിദേശ ഫണ്ട് സ്വീകരിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ടോ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി കമ്പനിയോ കോര്‍പ്പറേറ്റോ, എങ്കില്‍ രജിസ്ട്രേഷനും റിട്ടേണും ഫയല്‍ ചെയ്യാത്തതെന്ത് തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയവും അന്വേഷിക്കാന്‍ തുടങ്ങി. ആര്‍ബിഐയുടെ അനുമതിയില്ലെങ്കില്‍ കിഫ്ബി വഴിയുള്ള സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കലാകും. പിഎംഎല്‍എ- ഫെമ നിയമ പ്രകാരം ഇ ഡിക്ക് അന്വേഷണവും നിയമ നടപടിയും തുടങ്ങേണ്ടി വരും. ഇല്ലാത്ത അനുമതി ഉണ്ടെന്ന വ്യാജ പ്രചാരണം നടത്തി സാമ്പത്തിക ഇടപാട് നടത്തിയതിന് ധനമന്ത്രിയുള്‍പ്പെടെ നേതാക്കളും ഉദ്യോഗസ്ഥരും ഉത്തരവാദികളാകും.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയ വിവാദങ്ങളും ആക്ഷേപങ്ങളുമാണ് മസാല ബോണ്ടിടപാടില്‍ ഇ ഡിയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിസര്‍വ് ബാങ്കിന് കത്തയച്ചു. ഇതെല്ലാം എന്തൊക്കെയോ മറച്ചുവയ്ക്കുന്ന മന്ത്രി എന്തിനെയൊക്കെയോ ഭയപ്പെടുന്നുവെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു.
കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ധനമന്ത്രി ഐസക്കാണ് വെളിപ്പെടുത്തിയത്. സിഎജിയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പ് സര്‍ക്കാരിനു 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു.
സിഎജി എതിര്‍പ്പിനിടയിലും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് മസാലബോണ്ടുകള്‍ വഴി 2150 കോടി രൂപ 7.23 ശതമാനം പലിശയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍, ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പയെടുക്കാന്‍ പറ്റില്ലെന്ന വാദം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത്. എന്നാല്‍, ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: