തിരുവനന്തപുരം: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ രക്ഷിതാവ് സുപ്രീം കോടതിയാണെങ്കില്‍ സാമ്പത്തിക വ്യവസ്ഥയില്‍ ആ സ്ഥാനം വഹിക്കുന്നത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. ചരിത്രത്തിലാദ്യമായിട്ടാണ് വനവാസി വിഭാഗത്തില്‍ നിന്ന് ഒരാള്‍ സി എ ജി പദവിയിലെത്തുന്നത്. ഇപ്പോഴത്തെ സിഎജി ഗിരീഷ് ചന്ദ്ര മുര്‍മു എന്ന ഒറീസക്കാരന്‍ സന്തല് ആദിവാസി വിഭാഗത്തില്‍ പെട്ട ആളാണ്.
മിടുക്കനായ ഈ ഐഎഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായി നിയമിച്ച് നരേന്ദ്രമോദി ഒപ്പം കൂട്ടി. കേരളത്തിലെ മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയെ പോലെ ജയിലിലേക്കായിരുന്നില്ല മുര്‍മുവിന്റെ വളര്‍ച്ച. മോദിക്കൊപ്പം നിന്ന് ഗുജറാത്തിന്റെ സര്‍വ സ്പര്‍ശിയായ വികസനത്തിന് ചുക്കാന്‍ പിടിച്ച മെര്‍മു പിന്നീട് ജമ്മു കാശ്മീരിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. അതിനു ശേഷമാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പദത്തിലെത്തുന്നത്. 179 രാജ്യങ്ങളുടെ പാര്‍ലമെന്ററി ബോഡിയായ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ ഓഡിറ്ററായും അടുത്തയിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അങ്ങനെ ഉള്ള ഒരാളെ കാരണമില്ലാതെ വ്യക്തി പരമായി ധനമന്ത്രി തോമസ് ഐസക്ക് ആക്ഷേപിക്കുമ്പോള്‍ വ്യക്തമാകുന്നത് മനസ്സിലെ ഗോത്ര വര്‍ഗ്ഗ വിരോധമല്ലാതെ മറ്റെന്ത് എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.
സുപ്രീംകോടതിയെപ്പോല തന്നെ പരമപ്രധാനമായ ഒരു പദവിയാണ് സിഎജിയുടേത് . സിഎജി പദവി വഹിച്ച ആള്‍ക്ക് വിരമിച്ചശേഷം കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്മെന്റിന്റെയോ ഏതെങ്കിലും പദവി വഹിക്കുന്നതിന് വിലക്കുണ്ട്. ഇതിന് കാരണം കേന്ദ്രത്തിലേയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പരിശോധനകന്‍ എന്ന നിലയിലുള്ള സുപ്രധാന പദവിയാണ്. സുപ്രീംകോടതി ജഡ്ജിമാരെ സ്ഥാനത്തുനിന്ന് നീക്കുന്ന അതേ നടപടിക്രമം പാലിച്ച് മാത്രമേ സിഎജിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: