നമ്മുടെ ഭരണഘടനയുടെ 5-ാം അധ്യായത്തില്‍ 148-ാം അനുഛേദപ്രകാരമാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന പദവി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ഭരണഘടനാ ശില്പികളില് പ്രധാനയായിരുന്ന ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത് സുപ്രീംകോടതിയെപ്പോല തന്നെ പരമപ്രധാനമായ ഒരു പദവിയാണ് സിഎജിയുടേത് എന്നാണ്. സിഎജി പദവി വഹിച്ച ആള്‍ക്ക് വിരമിച്ചശേഷം കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്മെന്റിന്റെയോ ഏതെങ്കിലും പദവി വഹിക്കുന്നതിന് വിലക്കുണ്ട്. ഇതിന് കാരണം കേന്ദ്രത്തിലേയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പരിശോധനകന്‍ എന്ന നിലയിലുള്ള സുപ്രധാന പദവിയാണ്. സുപ്രീം
കോടതി ജഡ്ജിമാരെ സ്ഥാനത്തുനിന്ന് നീക്കുന്ന അതേ നടപടിക്രമം പാലിച്ച് മാത്രമേ സിഎജിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പറ്റൂ. ആ പദവിയുടെ ഉന്നത പ്രാധാന്യത്തെക്കുറിച്ച് കൂടുതലൊന്നും സൂചിപ്പിക്കേണ്ടതില്ലല്ലോ.
സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിക്കാനും റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും ഗവര്‍ണര്‍ അത് നിയമസഭ മുമ്പാകെ വെക്കേണ്ടതാണെന്നും 151 (2) അനുച്ഛേദം നിഷ്കര്‍ഷിക്കുന്നുണ്ട്. മറിച്ചൊരു രീതിയില്‍ സിഎജി റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല.
നിയമവ്യവസ്ഥ ഇങ്ങനെയെന്നിരിക്കെ ഭരണഘടനയിലെ വ്യവസ്ഥകളെ ഉല്ലംഘിച്ചുകൊണ്ട് ഒരു കേരള സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ധനകാര്യമന്ത്രിക്ക് എങ്ങിനെ ലഭിച്ചു? ഗവര്‍ണര്‍ വഴിയല്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിഎജി റിപ്പോര്‍ട്ടില്‍ കൈകടത്താനോ അതിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കുവാനോ നിയമം അനുവദിക്കുന്നില്ല. ഗവര്‍ണര്‍ വഴി നിയമസഭയിലെത്തേണ്ട ഒരു റിപ്പോര്‍ട്ട് രഹസ്യമായി സര്‍ക്കാരിന് ലഭിക്കുകയും സര്‍ക്കാരിലെ ഉത്തരവാദിത്വപ്പെട്ട മന്ത്രി അതിന്റെ ഉള്ളടക്കം വിളിച്ചു കൂവുകയും ചെയ്യുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണ്. മാത്രമല്ല നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവുമാണ്.
കിഫ്ബി കേരള ഗവണ്മെന്റ് പാസാക്കിയ ഒരു നിയമം വഴി ജന്മമെടുത്തതാണ്. സിഎജിയുടെ അധികാരപരിധിയില്‍ വരുന്ന സ്ഥാപനമാണ്. അതിന്റെ പ്രവര്‍ത്തനത്തില്‍ വൈകല്യങ്ങളോ ക്രമക്കേടുകളോ കണ്ടുപിടിച്ചാല്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് സിഎജിയുടെ അധികാരം മാത്രമല്ല കടമകൂടിയാണ്.
മുന്നവസരങ്ങളില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറികളെ സംബന്ധിച്ച് ചര്‍ച്ച വന്നപ്പോ സിഎജി റിപ്പോര്‍ട്ടിന്റെ ആധികാരികത സ്പീക്കര്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുകയുണ്ടായി. സില്‍ക്ക് ബോര്‍ഡിനെ സംബന്ധിച്ച് ചര്‍ച്ച വന്നപ്പോഴും സിഎജിയുടെ പദവിയുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യം പ്രത്യേകം പരാമര്‍ശിക്കപ്പെടും.
ചുരുക്കത്തില്‍ നീതിന്യായ വ്യവസ്ഥയുടെ രക്ഷിതാവ് സുപ്രീം കോടതിയാണെങ്കില്‍ സാമ്പത്തിക വ്യവസ്ഥയില്‍ ആ സ്ഥാനം വഹിക്കുന്നത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്.
അവിതര്‍ക്കിതമായ ഈ ഭരണഘടനാ വ്യവസ്ഥകള്‍ വിസ്മരിച്ചുകൊണ്ടും മറികടന്നുകൊണ്ടുമാണ് തങ്ങള്‍ക്ക് അസൗകര്യമായ ഒരു സിഎജി റിപ്പോര്ട്ടിന്മേല് കടന്നുകയറ്റം നടത്തുന്നത്. കിഫ്ബി തികച്ചും സംസ്ഥാന മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.
വിദേശനിക്ഷേപങ്ങളോ വിദേശനാണ്യമോ ആ സ്ഥാപനം കൈകാര്യം ചെയ്യുന്നത് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അതിര്‍വരമ്പുകള്‍ക്ക് അപ്പുറമാണ്. ഉദാഹരണത്തിന് ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കുമായോ പാക്കിസ്ഥാനിലെ ഇസ്ലാമിക റിപ്പബ്ലിക്കുമായോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക ഇടപാട് നടത്താന്‍ തുനിഞ്ഞാല്‍! അത്തരം ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയാനും തിരുത്താനുമാണ് സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പ്രധാന കര്‍ത്തവ്യംതന്നെ.
മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ഡോക്ടറേറ്റ് സമ്പാദിച്ച നമ്മുടെ ധനകാര്യമന്ത്രിക്ക് അറിവില്ലാഞ്ഞിട്ടല്ല. അവിവേകങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ വിവേകത്തിന് അദ്ദേം അവധി കൊടുക്കുന്നതുപോലെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. ഈ സമീപനം അപകടകരമാണ്. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും തകര്‍ക്കുന്നതിന് തുല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: