റിയാദ്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായി കോവിഡ് മഹാമാരി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ നടക്കുന്ന പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് ഏല്‍പ്പിച്ച പ്രഹരം വളരെ വലുതാണ്. അതു മറികടക്കാന്‍ സാമ്പത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ട്. മികവ്, സാങ്കേതിക വിദ്യ, സുതാര്യത, കൂട്ടായ ഉത്തരവാദിത്വം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ലോക ക്രമത്തിനായുള്ള നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയിലാണ് ജി20 ഉച്ചകോടി ആരംഭിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തുടങ്ങി അംഗരാജ്യങ്ങളിലെ ഭരണാധികാരികളും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍മാരും അംഗീകൃത സംഘടനകളുടെ പ്രതിനിധികളും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: