കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി ജന്മഭൂമിക്കെതിരെ നല്കിയ മാന നഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. മാധ്യമ ധര്‍മമാണ് പാലിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് നിയമപരമായി നിലനില്ക്കുന്നതു പോലും അല്ലെന്ന് വ്യക്തമാക്കി. പൊതുനന്മയ്ക്കു വേണ്ടി സത്യം വെളിപ്പെടുത്തുമ്പോള്‍ അത് ജനങ്ങളില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുള്ളതാണ്. ജസ്റ്റിസ് പി. സോമരാജന് ചൂണ്ടിക്കാട്ടി. അഡ്വ. വി. സജിത്കുമാറാണ് ജന്മഭൂമിക്ക് വേണ്ടി ഹാജരായത്.
മാറാട് കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് കേരളം സന്ദര്‍ശിച്ച പാക് ചാരന് മുഹമ്മദ് ഫഹദുമായി യൂത്ത് കോണ്‍. നേതാവിന് ബന്ധമുണ്ടെന്നും നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് അന്നത്തെ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവനും എസ്പിയുമായിരുന്ന സി.എം. പ്രദീപ്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. 2014 മെയ് രണ്ടിന് കോഴിക്കോട്ട് നടന്ന മാറാട് ബലിദാന ദിനാചരണത്തില്‍ പങ്കെടുത്തും പിറ്റേ ദിവസം കൈരളി ചാനലിന് നല്കിയ അഭിമുഖത്തിലും ആണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: