ന്യൂജേഴ്സി : അനിയൻ ജോർജ് നേതൃത്വം നൽകുന്ന ഫോമയുടെ 2020 -22 ടീമിന്റെ അതി നൂതന ആശയമായ ഫോമാ ബിസിനസ്സ് ഫോറം രൂപംകൊള്ളുന്നു. നോർത്ത് അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, ബിസിനസ് രംഗത്ത് നിലനിർത്തുന്നതിനും വിജയകരമായ ഫോർമുലകൾ പരസ്പരം പങ്കുവയ്‌ക്കുന്നതിനും അതോടൊപ്പം നോർത്ത് അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് മികച്ച പിന്തുണ നൽകുന്നതിനും ഫോമാ ബിസിനസ് ഫോറം നേതൃത്വം നൽകും എന്ന് ഫോമാ എക്സിക്യൂട്ടീവ് അറിയിച്ചു.
ബിസിനസ് കമ്മ്യൂണിറ്റിയും സംരംഭകരും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും വളർത്തിയെടുത്ത് മലയാളി ബിസിനസ്സുകാരുടെ ഒരു ആഗോള ശൃംഖല രൂപപ്പെടുത്തി എടുക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
പോളിസികളിലും നികുതി വിഷയങ്ങളിലും വരുന്ന മാറ്റങ്ങൾ കൃത്യതയോടെ പ്രഗൽഭരുമായി ചർച്ചകൾ നടത്തുന്നതിനും അതാത് സമയങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടും എന്ന് ഫോമാ അറിയിച്ചു. 12 റീജ്യനുകളിലായി ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും അതിലൂടെ അതാത് ഓരോ റീജനുളുടെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫോമാ നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
സാമ്പത്തിക സ്പെക്ട്രത്തിന്റെ എല്ലാ തലങ്ങളിലുമുള്ള, സ്ത്രീകൾ ഉൾപ്പെടെയുള്ള അമേരിക്കൻ മലയാളി സമൂഹത്തിൽ പ്രാഗല്ഭ്യം നേടിയ പതിനഞ്ചോളം ബിസിനസ് പ്രഗൽഭർ ഒരുമിച്ച് പ്രവർത്തിച്ച് നിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനക്ഷമമായ ഒരു അഞ്ചംഗ വർക്കിംഗ് കമ്മിറ്റിയുമാണ്.
ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഫോമാ ബിസിനസ്സ് ഫോറം പ്രവർത്തനപന്ഥാവിൽ എത്തുമ്പോൾ നോർത്ത് അമേരിക്കയിലെ മലയാളി ബിസിനസ്സ് സംരംഭകർ ആഗോള വ്യവസായ ശൃംഖലയുടെ ഭാഗമാകുകയും ഉന്നത നിലവാരത്തിലേക്ക് എത്തപ്പെടുകയും ചെയ്യുമെന്ന് ഫോമായുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയിൻ സെക്രട്ടറി ജോസ് മണക്കാട്, ജോയിൻ ട്രഷറർ ബിജു തോണികടവിൽ എന്നിവർ അറിയിച്ചു.
അജു വാരിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: