മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചെന്നാരോഹിച്ച് യൂട്യൂബര്‍ക്കെതിരെ അഞ്ഞൂറുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടന് അക്ഷയ് കുമാര്‍. സുശാന്തിന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന തരത്തില്‍ നിരവധി ഹിന്ദി ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത ബീഹാര്‍ സ്വദേശി റാഷിദ് സിദ്ദിഖിക്കെതിരെയാണ് അക്ഷയ് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
എഫ്എഫ് ന്യൂസ് എന്ന തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സുശാന്തിന്റെ മരണത്തെക്കുറിച്ച് റാഷിദ് നിരവധി വീഡിയോകള്‍ അപ്ലോഡ് ചെയ്തത്. ബോളിവുഡിലെ പ്രശസ്തരെ പ്രതിസ്ഥാനത്തു നിര്‍ത്തിയ വീഡിയോകള്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. പതിനഞ്ചു ലക്ഷത്തോളം രൂപ റാഷിദിന് ഇതിലൂടെ വരുമാനം ലഭിച്ചു എന്നാണ് കണക്ക്.
മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര സിനിമയായ എംഎസ് ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു എന്നാണ് റാഷിദ് ആദ്യം ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള് നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് യുട്യൂബ് ചാനലിലൂടെ പിന്നീട് ആരോപിച്ചിരുന്നു.
റാഷിദിന്റെ വ്യാജ വിഡിയോകളും പ്രചരണങ്ങളും മാനസികമായി അസ്വസ്ഥനാക്കിയെന്നും സല്‍പ്പേരിനെ ബാധിച്ചെന്നും അക്ഷയ്കുമാര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. റാഷിദ് നിരുപാധികം മാപ്പു പറയണമെന്നും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: