Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആന്തൂരും മാറുന്നു; പ്രവാസി സാജന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ വികാരം ശക്തം; എതിരാളികളില്ലാത്ത വാര്‍ഡുകള്‍ കുറഞ്ഞു

എന്നാല്‍ കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ ഇത്തവണ എതിരില്ലാത്ത വാര്‍ഡുകള്‍ ആറായി ചുരുങ്ങിയത് വ്യക്തമാക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 21, 2020, 01:15 pm IST
in Kannur

കണ്ണൂര്‍: സകലയിടത്തും സിപിഎം നേരിടുന്ന അപചയം ആന്തൂരിനെയും മാറ്റുന്നു. പതിറ്റാണ്ടുകളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തിന്‍ കീഴിലായിരുന്ന ആന്തൂരില്‍ ഇക്കുറി ബിജെപിയുടെ 12 സ്ഥാനാര്‍ത്ഥികളും യുഡിഎഫിന്റെ 18 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. എങ്കിലും ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും ആറ് വാര്‍ഡുകളില്‍ സിപിഎമ്മിന് എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തത് വ്യക്തമാക്കുന്നത് പാര്‍ട്ടിയുടെ ഫാസിസ്റ്റ്മുഖം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലെന്നതാണ്. തങ്ങള്‍ക്ക് ശക്തിയും സ്വാധീനവുമുള്ള പ്രദേശങ്ങളില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാനനുവദിക്കാതിരിക്കല്‍ മാത്രമല്ല അവിടെ തങ്ങള്‍ക്കെതിരെ മറ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും സിപിഎം അനുവദിക്കാറില്ല. മറ്റ് പാര്‍ട്ടിക്കാരായവരെ ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്തിരിപ്പിക്കുക, ഭീഷണിയിലും പിന്തിരിയാത്തവരെ ആക്രമിക്കുക എന്നതാണ് കണ്ണൂരില്‍ പലയിടത്തും സിപിഎം കാലങ്ങളായി തുടരുന്ന രീതി.    

എന്നാല്‍ കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ ഇത്തവണ എതിരില്ലാത്ത വാര്‍ഡുകള്‍ ആറായി ചുരുങ്ങിയത് വ്യക്തമാക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ആന്തൂര്‍ നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന  2015ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു. ഇത്തവണ എന്‍ഡിഎ മുന്നണി നഗരസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. 12 വാര്‍ഡുകളില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.  

പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ സ്വേഛാധിപത്യം ചെറുക്കാനാവാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കാറാണ് പതിവ്. എന്നാല്‍ സംഘപരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കളടക്കം മുന്നോട്ടു വന്നു തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎമ്മിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ തുടങ്ങിയതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിനാണ് രണ്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളിലെ ബൂത്തുകളില്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും മികച്ച വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ ബിജെപി ശക്തമല്ലാത്ത നഗരസഭയിലെ വാര്‍ഡുകളില്‍ പോലും ബിജെപി ജയസാധ്യത പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് 18 ഇടങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും പല വാര്‍ഡുകളിലും സിപിഎമ്മും ബിജെപിയും നേരിട്ടുളള മത്സരം നടക്കുന്ന സ്ഥിതിയാണ്.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിനെതിരായ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാജന്‍ വിദേശത്ത് ചോരിനീരാക്കി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ മുടക്കി ആന്തൂര്‍  നഗരസഭയിലെ 4-ാം വാര്‍ഡായ മുണ്ടപുറം വാര്‍ഡില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ അധികൃതര്‍ ലൈസന്‍സ് നല്‍കാത്തത്തിനെ തുടര്‍ന്ന് സാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ഭാര്യയുമായ വനിതാ നേതാവിനെതിരെയടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുളളില്‍ ഇപ്പോഴും ശക്തമായ വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആന്തൂരില്‍ ഇത്തവണ പ്രതിപക്ഷമുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന സ്ഥിതിയാണ്.

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.