കുവൈറ്റ് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്ന 34 രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ തിരികെയെത്തിക്കാനാണ് നീക്കം ആരംഭിച്ചത്. ഇത് സംബന്ധിച്ച് നിയമപരമായ വശങ്ങളും വിശദമായ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ 80,000 ഗാര്‍ഹികതൊഴിലാളികള്‍ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം രണ്ട് വിമാനങ്ങളിലായി 600 ഓളം ഗാര്‍ഹിക തൊഴിലാളികളെ മടക്കിയെത്തിക്കാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കൊറോണ പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ടാണ് തൊഴിലാളികളെ തിരികെയെത്തിക്കുക. ഇതിനുള്ള നടപടിക്രമങ്ങളിലാണ് അധികൃതര്‍. കുവൈറ്റിലേക്ക് എത്തിച്ചേരുന്നതിന് മുന്‍പും കുവൈറ്റ് വിമാനത്താവളത്തിലെത്തിയതിന് ശേഷവും 7 ദിവസം കഴിഞ്ഞ് വീണ്ടും കൊറോണ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
രാജ്യത്തെ ആകെ 861 പേര് മരണത്തിന് കീഴടക്കി.
കുവൈറ്റില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകളനുസരിച്ച് കൊറോണ രോഗബാധിതരുടെ എണ്ണം 500 താഴെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,250 സാന്പിളുകളാണ് ആരോഗ്യമന്ത്രാലയം പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 486 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര് മരിക്കുകയും 623 പേര് രോഗം ഭേദമായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ രോഗംബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ ആകെ എണ്ണം 861 ഉം രോഗമുക്തരുടെ ആകെ എണ്ണം 1,31,049 പേരുമാണ്. വിവിധ ആശുപത്രികളിലായി രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്ന 7,398 പേരില്‍ 92 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ 1,042,235 പേരെവൈറസ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ഇതില്‍ 1,39,308 പേരില്‍ രോഗം കണ്ടെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: