ന്യൂദല്‍ഹി: ഹത്രാസ് സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ശ്രമിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങങ്ങള്‍ യു.പി സര്‍ക്കാര്‍ ഉയര്‍ത്തിയത്.
സിദ്ദീക്ക് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്, ഇതു പലപ്പോഴും ഇയാള്‍ മറച്ചുവെച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനാണ് ഹത്രാസിലെത്തിയെന്നും യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാപ്പനില്‍ നിന്ന് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടി നല്കാന് പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്കി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതി ഇന്ന് അനുമതി നല്കി. ജാമ്യാപേക്ഷ നല്കാന് സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് യു.പി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്കാന് അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
യുപിയില്‍ കലാപത്തിന് ശ്രമിച്ച കേസില്‍ അറസ്റ്റിലായ കാപ്പന് 46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹത്രാറസിലേക്ക് മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: