തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നത് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ്. രേഖപ്പെടുത്തിയ മൊഴികള്‍ വായിച്ചുകേട്ടശേഷമാണ് സ്വപ്ന ഒപ്പുവെച്ചിട്ടുള്ളത്. അതിനാല്‍ ആരോപണം തെറ്റാണെന്നും എന്‍ഫോഴ്സ്മെന്റ് ്അറിയിച്ചു.
ശബ്ദരേഖയില്‍ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ ഒരു ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നത് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണത്തിനായി പോലീസിനെ സമീപിക്കുന്നത്.
അതേസമയം ശബ്ദം തന്റേതാണെന്ന് സ്വപ്ന തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് ജെയില്‍ അധികൃതറും തീരുമാനിച്ചിട്ടുണ്ട്. പോലീസ് അടക്കമുള്ളവര്‍ക്കും ശബ്ദ രേഖ ചോര്‍ന്നതില്‍ പങ്കുണ്ടോയെന്നതാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതിനിടെ ശബ്ദരേഖയില്‍ സ്വപ്ന സുരേഷ് അവതരിപ്പിച്ച കാര്യങ്ങള്‍ വെച്ച് ആരോപണങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: