കൊല്ലം: നാമനിര്‍ദ്ദേശ പത്രിക തള്ളരുതെന്ന ഹര്‍ജിയുമായി സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി പ്രസന്ന ഏണസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. പത്രിക സമര്‍പ്പിക്കാനുള്ള സമയം 19 വൈകിട്ടോടെ അവാസനിക്കാനിരിക്കെയാണ് വിചിത്രമായ ആവശ്യമുന്നയിച്ച് ഹര്‍ജിയുമായി പ്രസന്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ് മൂലത്തിലെ അവ്യക്തത നീക്കാന്‍ സമയം അനുവദിക്കണമെന്നും അതുവരെ പത്രിക തള്ളരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യമെന്ന് സൂചന ലഭിച്ചു. അഡ്വ. അലക്സ് എം. സ്കറിയ മുഖേനെയാണ് ഹര്‍ജി നല്‍കിയത്.
2010 ല്‍ പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ വിഭാഗീയത അതിജീവിച്ചാണ് പ്രസന്ന വിജയിച്ച് മേയര്‍ സ്ഥാനത്തെത്തിയത്. കടുത്ത വി എസ് പക്ഷക്കാരിയായി പ്രസന്നയും ഭര്‍ത്താവ് ഏണസ്റ്റും ഒറ്റ രാത്രി കൊണ്ട് പിണറായി പക്ഷത്തേക്ക് കൂറുമാറി സീറ്റൊപ്പിച്ചു. മത്സരിച്ച് ജയിച്ച് പ്രസന്ന മേയറാകുകയും ചെയ്തു. 2010 മുതല്‍ 2014 വരെയുള്ള ഭരണകാലയളവില്‍ പ്രസന്നയ്ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: