ഇടുക്കി: അറബിക്കടലിന്റെ മദ്ധ്യഭാഗത്തായി ന്യൂനമര്‍ദം രൂപമെടുത്തു, സംസ്ഥാനത്ത് മഴ കുറയും. ഇന്നലെ ഉച്ചയോടെയാണ് ന്യൂനമര്‍ദം രൂപമെടുത്ത വിവരം കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ഔദ്യോഗികമായി അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടത്തരം മഴയ്‌ക്കോ ചാറ്റല്‍ മഴയ്‌ക്കോ ആണ് സാധ്യത. നാളെ മുതല്‍ മഴ വീണ്ടും കുറയും. ഇതോടെ പകല്‍ താപനില ഉയരും. അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം നാളെ വരെ നിരോധിച്ചിട്ടുണ്ട്. 22ന് ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യത നിലവിലുണ്ട്.
തുലാമഴയില്‍ ഇതുവരെ 28% കുറവാണുള്ളത്. 42.6 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 30.6 സെ.മീ. ആണ്. മലപ്പുറത്ത് 60, പാലക്കാട് 40 ശതമാനവും വീതം മഴ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: