കുടയത്തൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമണി ബാബു ഡ്രൈവിങ് സീറ്റില്‍ നിന്നും മത്സര രംഗത്തേക്ക് ഒരു കൈ നോക്കാന്‍ എത്തിയതാണ്. കഴിഞ്ഞ 20 വര്‍ഷമായി കുടയത്തൂര്‍ ബാങ്ക് ജങ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് രമണി.
വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുവാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ ധൈര്യപൂര്‍വം സ്വയംതൊഴില്‍ കണ്ടെത്തി മുച്ചക്ര വാഹനവുമായി നിരത്തിലിറങ്ങിയതാണ് രമണി ബാബു. തെരഞ്ഞെടുപ്പ് ഗോദയില്‍ ഇത് കന്നിയങ്കമാണെങ്കിലും അതിന്റെ സ്റ്റാര്‍റ്റിങ് ട്രബിളൊന്നും ഈ വനിതാ സ്ഥാര്‍ത്ഥിക്ക് ഇല്ല. വാര്‍ഡിലും കുടയത്തൂര്‍ പഞ്ചായത്തിലും സുപരിചിതയായ രമണി ബാബുവിനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ല.
ഒരിക്കലെങ്കിലും രമണിബാബുവിന്റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാത്തവര്‍ വാര്‍ഡില്‍ കാണില്ല. വാര്‍ഡിലെ വോട്ടര്‍മാര്‍ വലിയ ആവേശത്തോടെയാണ് രമണി ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വീകരിച്ചത്.
പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഫസ്റ്റ് ഗിയറിലാണ് മുന്നോട്ട് പോയതെങ്കില്‍ ഇപ്പോള്‍ വാര്‍ഡിലെ പ്രവര്‍ത്തനം ടോപ്പ് ഗിയറിലാണ്. ഇരു മുന്നണികളേയും ഓവര്‍ ടേക്ക് ചെയ്ത് താമര ചിഹ്നവുമായി പഞ്ചായത്തിലേക്ക് ഓടിയെത്താനുള്ള അക്ഷീണ പരിശ്രമത്തിലാണ് രമണിബാബുവും വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകരും.
വാര്‍ഡിലെ എല്ലാ വിഭാഗം ജനങ്ങളുമായുള്ള അടുത്ത പരിചയം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് രമണിബാബു. ഭര്‍ത്താവ് ബാബു കുടയത്തൂരില്‍ ചിക്കൂസ് ഹെയര്‍ കട്ടിങ് സലൂണ്‍ എന്ന സ്ഥാപനം നടത്തുകയാണ്. മക്കള്‍: സുരേഷ്ബാബു, ശാരിമോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: