ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചുരുളി ഡിവിഷനിലെ മത്സരം ശ്രദ്ധേയമാകുന്നു. യുവജന പ്രക്ഷോഭ രംഗത്ത് നിറസാന്നിധ്യമായി യുവ പ്രതിഭയെയാണ് ഇത്തവണ എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്.
ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനന്തു ആര്. മങ്കാട്ടില്‍ മത്സര രംഗത്തുള്ളത്.
ജനകീയ പരിവേഷവും പൊതു പ്രവര്‍ത്തന രംഗത്തുള്ള പരിചയവും മുതല്‍ക്കൂട്ടാക്കിയാണ് അനന്തു വോട്ട് ചോദിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കികൊണ്ട് എല്ലാവരോടും സാഹോദര്യം പുലര്‍ത്തുന്ന പക്വതയുള്ള വ്യക്തിയായാണ് അനന്തു വിലയിരുത്തപ്പെടുന്നത്.
ആര്‍എസ്എസ് ശാഖ മുഖ്യശിക്ഷക് ആയി തുടക്കം. പിന്നീട് കോളേജ് കാലഘട്ടത്തില്‍ എബിവിപിയുടെ യൂണിറ്റ് സെക്രട്ടറിയായും പിന്നീട് യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ്, ബിഎംഎസ് ഇടുക്കി മേഖലാ സെക്രട്ടറി, നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഡിനേറ്റര്‍ എന്നീ നിലകളിലും നിരവധി സന്നദ്ധ സംഘടനകളുടെയും ഭാരവാഹി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാ പ്രളയകാലത്ത് നടത്തിയ നിസ്വാര്‍ത്ഥമായ സേവനത്തിന് കഞ്ഞിക്കുഴി പഞ്ചായത്ത് പുരസ്കാരം നല്കി. കൊറോണ ലോക്ക്ഡൗണ്‍ കാലത്തും സമൂഹത്തിന്റെ വിവിധ വിഷയങ്ങളിലും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും അത് വഴി നാടിന്റെ വളര്‍ച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് അനന്തു പറയുന്നു.
ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ചുരുളി ഡിവിഷന് എന്‍ഡിഎയ്ക്ക് വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോഷിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബിനോയ് വര്‍ക്കിയും ഇവിടെ ജനവിധി തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: