Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ’; ചോദ്യംചെയ്യല്‍ ഡിസംബറിലേക്ക് മാറ്റണമെന്ന് യോഹന്നാന്‍; തിങ്കളാഴ്ച എത്തിയില്ലെങ്കില്‍ നടപടികള്‍ കടുപ്പിക്കാന്‍ ഐ.ടി.ഡി

അനധികൃത പണമിടപാടില്‍ കെ.പി. യോഹന്നാന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു ഈ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 08:37 pm IST
in Kerala

തിരുവനന്തപുരം: ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ തന്ത്രങ്ങളുമായി ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ.പി. യോഹന്നാന്‍. യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സിന് നോട്ടീസ് അയച്ചു. എന്നാല്‍ നിശ്ചയിച്ച ദിവസം കടന്നാല്‍ നടപടികള്‍ കടുപ്പിക്കാനാണ് വകുപ്പിന്റെ നീക്കം. യോഹന്നാന്‍ ഇപ്പോള്‍ അമേരിക്കയിലെ ടെക്സസിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആസ്ഥാനത്താണ്.

അനധികൃത പണമിടപാടില്‍ കെ.പി. യോഹന്നാന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു ഈ നടപടി.

ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകള്‍ വഴി നടന്ന വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പണം ചെലവഴിച്ച മേഖലകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെ.പി. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ബിലീവേഴ്സ് സ്ഥാപനങ്ങളില്‍ കണക്കെടുപ്പ് തുടരുകയാണ്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ. പി. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെക്കുറിച്ച് അടക്കമുള്ള വിവിധ രേഖകളും കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പരിശോധന നടന്നത്. ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡുകളില്‍ 17 കോടി രൂപയാണ് ആദായ നികുതി വകുപ്പ് ഇതുവരെ പിടിച്ചെടുത്തത്.

Tags: taxബിലീവേഴ്സ് ചര്‍ച്ച്KP Yohannan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, പത്രസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.