കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഉത്തരവിട്ട് കോടതി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഇബ്രാഹിം കുഞ്ഞ് കടുത്ത രോഗബാധിതനാണെന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
അതേസമയം, ഇബ്രാഹിം കുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍മന്ത്രിക്ക് കോഴപ്പണം ലഭിച്ചതായി സംശയിക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: