ആര്യങ്കാവ്: ശരണമന്ത്രത്തിന്റെ സുഗന്ധമുള്ള ആര്യങ്കാവ് പഞ്ചായത്തില്‍ താമരക്കൊയ്ത്തിന് ബിജെപി നേതൃത്വം നിയോഗിച്ചിരിക്കുന്നത് സിപിഎമ്മിന്റെ മലയോര മേഖലയിലെ എക്കാലത്തേയും വലിയ തൊഴിലാളി നേതാവായ മാമ്പഴത്തറ സലീമിനെ. പതിമൂന്ന് വാര്‍ഡില്‍ പതിനൊന്ന് സീറ്റിലും ബിജെപി നേരിട്ട് മത്സരിക്കുകയാണിവിടെ.
ശബരിമല സന്നിധാനത്ത് ആചാരലംഘനത്തിന് കമ്മ്യൂണിസ്റ്റ് മാടമ്പിമാര്‍ തുനിഞ്ഞപ്പോള്‍ മാമ്പഴത്തറ സലീമിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ മലയോരം ശരണമന്ത്രത്തില്‍ മാറ്റൊലി കൊണ്ടു. അയ്യപ്പനും ആചാരങ്ങളും നെഞ്ചേറ്റിയ സഹോദര സമുദായത്തിനദ്ദേഹം വാവര് സ്വാമിയായി. തീ ചിതറുന്ന വാക്ശരങ്ങളാല്‍ അയ്യപ്പഭക്തര്‍ക്ക് കാവലൊരുക്കി. ഉജ്ജ്വല വാക്മിയും സംഘാടകനുമായ മാമ്പഴത്തറ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണത്തിലെത്താനാണ് ബിജെപി ശ്രമം. മുന്‍പ് സിപിഎം ഏരിയാ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇടക്കാലത്ത് ഐഎന്‍ടിയുസിയിലും പ്രവര്‍ത്തിച്ചിരുന്നു.
ഇടതു-വലതു മുന്നണികളുടെ അഴിമതി നിറഞ്ഞ ഭരണത്തിന് അവസാനമായെന്ന് മാമ്പഴത്തറ സലീം ജന്മഭൂമിയോട് പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതത്തിന്റെ ഗ്രാമങ്ങള്‍ വികസിക്കുമ്പോള്‍ വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുന്നതായും ഇത്തവണ ആര്യങ്കാവ് പഞ്ചായത്തില്‍ ത്രിപുര മോഡല്‍ അട്ടിമറി ജനവിധിയിലൂടെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി. ചന്ദ്രനും യുഡിഎഫില്‍ നിന്നും സുരേഷ് സദാശിവന്, ജെ. ജോസ് എന്നിവരുമാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: