തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം ഉയാരാനുള്ള സാധ്യത കണക്കിലെടുത്ത് അടച്ചിട്ട തീയെറ്ററുകള്‍ ഉടന്‍ തുറക്കില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. വിവിധ ചലചിത്ര സംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം നടന്നത്.
തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മിക്ക സംസ്ഥാനങ്ങളിലും തിയെറ്ററുകള്‍ തുറന്നിട്ടില്ല. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തി തീയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രം പുറത്തുവിട്ട മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇത് പാലിച്ച് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ തീയറ്റര്‍ നടത്തിക്കൊണ്ട് പോകാനാകില്ലെന്നാണ് സംസ്ഥാനത്തെ തീയറ്റര്‍ സംഘടനകള്‍ പറയുന്നത്. തീയെറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ട് തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: