മാള: എക്സൈസ് ഇന്റലിജന്‍സിന്റെ വാഹന പരിശോധനക്കിടെ 860 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഇതിന് 50 ലക്ഷത്തോളം രൂപ വില വരും.
ചാലക്കുടി കനകമല ശാന്തി നഗര്‍ സ്വദേശി കിഴക്കനൂടന്‍ ജെറിന് (31) എന്ന ദാസാണ് അറസ്റ്റിലായത്. ഹാഷിഷ് ഓയില്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിനായി മാള ഗുരുധര്‍മ ആശുപത്രിക്ക് സമീപം നില്‍ക്കുമ്പോഴാണ് പിടിയിലായത്.ഹാഷിഷ് ഓയില്‍ വില്‍പ്പനയുടെ പ്രധാന കണ്ണിയാണ് ഇയാളെന്നും ഹാഷിഷ് കിട്ടുന്ന ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
എക്സൈസിനൊപ്പം മാള എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്പക്ടെര്‍ ടി.ആര്. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. അജയന്‍പിള്ള, എം.കെ. കൃഷ്ണന്, ജോഷി ചക്കാലക്കല്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സി.കെ. ചന്ദ്രന്, ഡ്രൈവര്‍ ജിനേഷ് എന്നിവരും സ?ഘത്തിലുïായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: