ശ്രീനഗര്‍ :ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം കൊലപ്പെടുത്തി. പ്രദേശത്ത് ഭീകര സാന്നിധ്യം ഉള്ളതായി രഹസ്യ വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സൈന്യത്തിന്റെ നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരര്‍ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ട്രക്കില്‍ ഭീകരര്‍ നീങ്ങുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാഗര്‍കോട്ട മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കടുത്തുവെച്ചാണ് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടന്നുവരുന്നുണ്ട്.
അതേസമയം ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ മുതല്‍ ശ്രീനഗര്‍ ഹൈവേ താത്കാലികമായി അടച്ചു. പ്രദേശത്ത് വ്യാപക തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: