സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ കെഫോണ്‍ വൈദ്യുതി റഗുലേറ്ററി നിയമങ്ങള്‍ക്കും ട്രായ് നിയമങ്ങള്‍ക്കും വിരുദ്ധമായാണ് തയ്യാറാക്കിയിരിക്കുന്നത്.അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ഒരുക്കുക എന്നതിന്റെ മറവില്‍ കെഎസ്ഇബിയുടെ ആസ്തികള്‍ അന്യാധീനപെടുത്തുക എന്നതാണ് ഇടതുപക്ഷലക്ഷ്യം .ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ആണ്. കണ്‍സള്‍ട്ടന്‍സിക്കായി കേന്ദ്ര ഗവണ്മെന്റ് എം പാനല്‍ ലിസ്റ്റ് ചെയ്ത കമ്പനിയില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനി ഇടം പിടിച്ചിട്ടുണ്ട്.എന്നിരുന്നാലും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഗൈഡ് ലൈന്‍ പാലിക്കാതെ ടെന്‍ഡര്‍ വിളിക്കാതെയുമാണ് പിഡബ്ല്യുസി യെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്.സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഗൈഡ് ലൈന്‍ പ്രകാരം നിക്സി ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിന്നും കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിനായി ആദ്യം ചെയ്യണ്ടത് താല്‍പ്പര്യപത്രം എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പക്ഷണിക്കുക എന്നതാണ്.
തുടര്‍ന്ന് റിക്വയര്‍മെന്റ് ഓഫ് പ്രൊജക്ട്, തയ്യാറാക്കേണ്ടതും, പ്രോജക്ടിനെ കുറിച്ച് പഠിച്ച് ആര്‍പിഎഫ് തയ്യാറാക്കുകയും ചെയ്യണം. തുടര്‍ന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുകയും ടെക്നിക്കല്‍ ക്വാളിഫൈ ചെയ്ത കമ്പനികളില്‍ നിന്നും, ധനകാര്യ ബിഡ് ക്ഷണിക്കുകയും ചെയ്യണ്ടതാണ്.
തുടര്‍ന്ന് ഏറ്റവും കുറവ് തുക രേഖപ്പെടുകയും ചെയ്യുന്ന കമ്പനിക്ക് എക്സ്പീരിയന്സിന് മൈലേജ് കൊടുത്ത് ആണ് ഒരു കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെയാണ് പി.ഡബ്ല്യു സിയെ കണ്‍സള്‍ട്ടന്‍സിയായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് പിഡബ്ല്യുസി’ 1030 കോടി രൂപ അടങ്കല്‍ ഉള്ള ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. ബെല്‍ കണ്‍സോര്‍ഷ്യം, ടിസിഐ എല്‍, എ ടു സെഡ്ഇന്‍ഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്നീവര്‍ ദര്‍ഘാസിസില്‍ പങ്കാളിയാവുകയും ചെയ്തു. കമ്പനികള്‍ നല്കിയ തുക ഇപ്രകാരമാണ്ബെല്‍ കണ്‍സോര്‍ഷ്യം – 1548.68 കോടി. ടിസിഐഎല്‍ – 1729.99 കോടി എടു സെഡ്= 2853.54 കോടി രൂപ. ഓപ്പറേറ്റിംഗ് എക്സ്പെന്‍സിന്റെ കാര്യത്തില്‍ ടെന്‍ഡറില്‍ വ്യക്തത ഇല്ലായിരുന്നു. പല സ്ഥാപനവും ടെന്‍ഡര്‍ വേളയില്‍ കെ ഫോണ്‍, പിഡബ്ലുസി എന്നിവരുമായി വ്യക്തതക്കായി ബന്ധപ്പെട്ടങ്കിലും മറുപടി കിട്ടാത്തതിനാല്‍ അപേക്ഷ ഫോം വാങ്ങിയിട്ടും ടെന്‍ഡറില്‍ നിന്ന് പിന്തിരിഞ്ഞു.
പങ്കെടുത്ത സ്ഥാപനങ്ങളുടെ ടെണ്ടര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ അടങ്കലിന് മുകളില്‍ 50% വര്‍ദ്ധനയുണ്ടായിരുന്നു. 10% വര്‍ദ്ധനവ് വന്നാല്‍ റീ ടെന്‍ഡര്‍ ചെയ്യണമെന്നാണ് സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍, സിവിസി ഗൈഡ് ലൈയിന് എന്നിരിക്കെ കെഫോണ്‍ റീടെണ്ടര്‍ വിളിച്ചില്ല. ഇത് അഴിമതിക്കുവേണ്ടിയാണ്.
തുടര്‍ന്ന് ഓപ്പറേറ്റിംഗ് എക്സ്പെന്‍സ് ഒമിഷന്‍ വന്നെന്നും അടങ്കല്‍ പുതുക്കണമെന്നും കെഫോണ്‍ ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. അതിന് കാരണമായി ഐ ടി സെക്രട്ടറി എന്ന നിലയില്‍ കെഎസ്ഐടിഎല്ലിനു വേണ്ടിയും ശിവശങ്കര്‍ പറഞ്ഞത് ഓപ്പറേറ്റിംഗ് എക്സ്പെന്‍സ് ടെണ്ടര്‍ അടങ്കലില്‍ ഉള്‍ക്കൊള്ളിക്കാന്‍ വിട്ടു പോയി എന്ന ന്യായം. ഇത് കളവും മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്ക് വേണ്ടി നടത്തിയ ഗൂഢാലോചനയാെണന്നുമാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അടങ്കല്‍ 1500 കോടിയായി വര്‍ദ്ധിപ്പിക്കുകയും 1548- 68 കോടി ക്വാട്ട് ചെയ്ത ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തു.
ശിവശങ്കര്‍ പിഡബ്ല്യുസിയെ ഉപയോഗിച്ച് ടെണ്ടറില്‍ പങ്കെടുത്ത മറ്റ് കമ്പനികളെ ഒഴിവാക്കുന്നതിന് മനപ്പൂര്‍വ്വം ഓപ്പറേഷന്‍സ് എക്സ്പെന്‍സ് ഇനത്തില്‍ 500 കോടി അധികം കാണിച്ച് ബെല്‍ കണ്‍സോര്‍ഷ്യത്തിനെ ക്വാളിഫൈഡ് ആക്കുകയായിരുന്നു. ഈ തിരിമറിക്ക് മുഖ്യമന്ത്രി കൂടി കൂട്ടുനിന്നു. മാത്രവുമല്ല പി ഡബ്ല്യു സി വളരെ ഉയര്‍ന്ന ഫീസ് വാങ്ങി കണ്‍സള്‍ട്ടന്‍സി നല്‍കിയത് ഓപ്പറേറ്റിങ് എക്സ്പെന്‍സ് വിട്ടുപോകുന്ന ഡിപിആര്‍ ഉണ്ടാക്കാനാണോ? ഇതല്ലാം പച്ചക്കള്ളമാണ് മാത്രമല്ല ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനുള്ള സ്ട്രക്ചറുകള്‍ ഉദാഹരണത്തിന് ഏരിയല്‍ സ്ട്രക്ചര്‍, അണ്ടര്‍ ഗ്രൗണ്ട് സ്ട്രക്ചര്‍, ഭൂമിശാസ്ത്ര സ്ട്രക്ചര്‍, വിതരണ സ്ട്രക്ചര്‍, ബാക്ക് ബോണ്‍ സ്ട്രക്ചര്‍, തുടങ്ങിയവ സ്വയം ചെയ്യുന്നതിന് പകരം കെഎസ്ഇബി ചെയ്തിരിക്കുന്ന ഡിപിആര്‍ വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ പിഡബ്ല്യുസി യുടേതാക്കി അവതരിപ്പിച്ചു. ഒരു പഠനവും നടത്താതെ കോപ്പി ചെയ്ത് ഡിപിആര്‍ ഉണ്ടാക്കിയത് ബെല്‍ കണ്‍സോര്‍ഷ്യമെന്നാല്‍ ബെല്‍, റെയില്‍ ടെക്, എല്‍എസ് കേബിള്‍ ഇന്‍ഡ്യ ലിമിറ്റഡ്, എസ്ആര്‍ഐടി എന്നിവ ചേര്‍ന്നതാണ്.
ഇതില്‍ എല്‍എസ് കേബിളിന് സര്ട്ടിഫിക്കേഷന് ഇല്ലാത്തതിനാലും ചൈനയുമായുള്ള ബന്ധം കാരണവും, മെയ്ക്ക് ഇന്‍ ഇന്‍ഡ്യാ പദ്ധതിക്ക് വെയിറ്റേജ് കൊടുക്കേണ്ടതിനാലും കെഎസ്ഇബി നിരസിച്ചു.
എല്‍എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നേരിട്ട് യോഗ്യത ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ മറച്ച് വച്ച് പൊതുമേഖലയെ മറയാക്കി പിന്‍വാതില്‍ വഴി വരികയായിരുന്നു. ഇതിനായി ശിവശങ്കര്‍, സ്വപ്നാ സുരേഷ്, പിഡബ്ല്യുസി, ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലെ സ്വകാര്യ ഐടി കമ്പനി, എസ്ഐആര്‍ടി ബാംഗളൂരു എന്നിവരുമായി വിവിധ തലത്തില്‍ ഇടപ്പാടുകള്‍ നടത്തി.
വിവിധ സര്‍ക്കാരുകളുടെയും ഏജന്‍സികളുടെയും മുതല്‍ മുടക്കിലും ലോണിലും, ഗ്രാന്ഡിലും കെഎസ്ഇബിയുടെ മനുഷ്യവിഭവവത്തിലും വികസിപ്പിച്ചെടുത്ത വിവര ഊര്‍ജ വിനിമയ ശൃംഖലയാണ് കെഎസ്ഇബിയുടെ ആസ്തി.
ഈ ആസ്തി മറ്റൊരു കമ്പനിക്ക് വില്ക്കുവാനോ കൈമാറ്റം ചെയ്യുവാനോ പണയപ്പെടുത്തുവാനോ പാടില്ല.ആസ്തികള്‍ വാടകയ്ക്ക് നല്കണമെങ്കില് തന്നെ വൈദ്യുതി മേഖലയിലെ നിയമങ്ങള്‍ക്കും ഗ്രിഡ്-സൈബര്‍ സുരക്ഷാ നിയമങ്ങള്‍ക്കും വിധേയമായിരിക്കണം.
വൈദ്യുതി റഗുലേറ്ററി നിയമത്തിലെ നാല്പത്തി ഒന്നും അന്‍പത്തി ഒന്നും വകുപ്പുകള്‍ പ്രകാരം വൈദ്യുതി യൂട്ടിലിറ്റികള്‍ മറ്റ് കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നതിന് റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത്തരം കച്ചവടത്തില്‍ കൂടി ലഭിക്കുന്ന റവന്യൂ വരുമാനം പ്രത്യേകം അക്കൗണ്ട് ചെയ്യപ്പെടേണ്ടതും, ഈ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ഉപഭോക്താവിന്റെ വൈദ്യുതി ബില്ലില്‍ കുറവ് നല്കാന് ഉപയോഗിക്കേണ്ടതുമാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള നാല്പത് ലക്ഷത്തോളം വൈദ്യുതി പോസ്റ്റുകളും, മുന്നൂറ്റി എഴുപത്തി എട്ട് സബ് സ്റ്റേഷനുകളും വിവര ഊര്‍ജവിനിമയ ശൃംഖലകളും, നടപടി ക്രമങ്ങള്‍ പാലിക്കാതെ കെ ഫോണ്‍ കമ്പനിക്ക് കൈമാറുന്നത് നിയമ വിരുദ്ധമാണ്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വിവര വിനിമയ ശൃംഖലാ വകുപ്പ് നിലവിലെ സൈബര്‍ സുരക്ഷാ സ്ഥിതികളും, നിയമങ്ങളും, ചട്ടക്കൂടുകളും, അവലോകനം ചെയ്ത ശേഷമുണ്ടാകുന്ന പോളിസിക്കനുസരിച്ചാവണം, ജീവനക്കാര്‍ക്കോ, മറ്റേതെങ്കിലും ആളുകള്‍ക്കോ, ശൃംഖലയുമായി ബന്ധപ്പെട്ട് ആക്സസ് അനുവദിക്കേണ്ടത്. അല്ലാത്തപക്ഷം ഗ്രിഡ് സുരക്ഷയ്ക്ക് അപകടകരവും ,നിയമപരമായി കുറ്റകരവുമാണ്. കെഫോണ്‍ വഴി ചൈനാ ബന്ധം ഉള്ള കമ്പനിയെ നാഷണല്‍ ഗ്രിഡില്‍ ബന്ധിപ്പിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധവുമാണ്. വസ്തുതകള്‍ ഇതായിരിക്കെയാണ്, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ കെഎസ്ഇബിയുടെ ആസ്തി ഷെയര്‍ ചെയ്ത് പ്രസരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ശ്രമം നടത്തുന്നത് അഴിമതി ലക്ഷ്യമിട്ടാണ്.
1930കോടി രൂപ ചെലവ് വകയിരുത്തിയ പദ്ധതിക്ക് കിഫ്ബി എണ്ണൂറ്റി ഇരുപത്തി മൂന്ന് കോടി രൂപ ഇതിനകം അനുവദിച്ച് കഴിഞ്ഞു.ധനകാര്യ മന്ത്രി 22/07ന് ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച പ്രകാരം ബാക്കി പണവും ഉടന്‍ ലഭ്യമാക്കും. രാജ്യത്തൊട്ടാകെ ഒരു വൈദ്യുതി വിനിമയ ശൃംഖല ആവശ്യമായതിനാല്‍ പവര്‍ സിസ്റ്റം ഡവലപ്മെന്റ് ഫണ്ടില്‍ നിന്നും, എല്ലാ സംസ്ഥാനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കുന്നതിന്, 50% സബ്സിഡി നിരക്കില്‍ നൂറ്റി നാല്പത്തി എട്ട് കോടി രൂപ രണ്ടായിരത്തി പതിനേഴില്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ഈ തുക ലാപ്സാക്കിക്കൊണ്ടാണ് നിയമ വിരുദ്ധമായി കെ ഫോണ്‍ കമ്പനിയുമായി ചേര്‍ന്ന് പുതിയ സംരംഭം ആരംഭിക്കുന്നത്. കെഎസ്ഇബിയുടെ ആസ്തി വിലമതിക്കാവുന്നതിനും അപ്പുറത്താണ്. കെ ഫോണ്‍ കമ്പനി, കെഎസ് ഇബിയുമായി ബിസിനസ് പങ്കാളിത്തത്തില്‍ ഏര്പെടുമ്പോള് ഷെയര്‍ മൂല്യവും ലാഭവിഹിതവും നിശ്ചയിക്കേണ്ടതുണ്ട്. കെഎസ്ഇബിയുടെ ലാഭവിഹിതത്തിന് നിയമാനുസൃതമായി ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ട്.
നഷ്ടത്തിലായാല്‍ കിഫ്ബിയില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചില്ലാത്ത ഒരു സാഹചര്യം വന്നാല്‍ സ്വപ്നം മാത്രം മുടക്ക് മുതലുള്ള ശിവശങ്കറിന്റെയും മുഖ്യമന്ത്രിയിയുടെയും കെ ഫോണ്‍ കമ്പനി ലോണ്‍ ബാധ്യത കൈയൊഴിയും. ബാധ്യത കെഎസ്ഇബിയുടെ തലയില്‍ വീഴും. കടം തീര്‍ക്കാന്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: