സ്ത്രീസുരക്ഷയെ ആസ്പദമാക്കി ‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കൊച്ചി: ജടായുരാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സുരക്ഷ എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന ‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ രെജിസ്ട്രേഷന്, രാജഗിരി കോളേജ് വിദ്യാര്‍ഥിനിയായ എം.എസ് ധ്വനി, ഭവന്‍സ് വരുണ വിദ്യാലയത്തിലെ എം.എസ്.ധാത്രി എന്നീ കുട്ടികളില്‍ നിന്നും നിന്ന് സ്വീകരിച്ചുകൊണ്ട് തിരക്കഥാകൃത്ത് ജോണ്‍ പോളും സംവിധായകന് എം മോഹനും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.
ചടങ്ങില്‍ സംവിധായകന് മേജര്‍ രവി അധ്യക്ഷത വഹിച്ചു.കലാഭവന്‍ പ്രസാദ്, ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആദര്‍ശ് ദാമോദരന്‍, സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇ ഉന്നതിയുടെ സ്ഥാപക അംഗങ്ങളായ ഡോ ബിന്ദു സത്യജിത്ത്, ആശ ജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
നടി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധി നിര്‍ണയം നടത്തുന്നത്. 2021 ജനുവരി 15 നു മുന്‍പ് സമര്‍പ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. ഒന്നാം സമ്മാനം ? 50,000 , രണ്ടാം സമ്മാനം ? 25,000 , മൂന്നാം സമ്മാനം ? 15,000. മറ്റു എട്ടു വിഭാഗങ്ങളിലായി ? 10,000 അവാര്‍ഡുകളും വിജയികള്‍ക്ക് സമ്മാനിക്കും.
വിശദ വിവരങ്ങള്‍ക്കായിwww.jatayuramatemple.in സന്ദര്‍ശിക്കുക. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ +919778065168
പ്രതികരിക്കാൻ ഇവിടെ എഴുതുക: