ലണ്ടന്‍ : ലണ്ടന്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഗോള്‍ഡ്‌സ്മിത്ത്‌സും കേംബ്രിജ് സര്‍വ്വകലാശാലയും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും. സര്‍വ്വകലാശാല കാന്റീനില്‍ ബീഫും ആട്ടിറച്ചിയും നിരോധനം ആവശ്യപ്പെട്ട് വിദ്യര്‍ത്ഥി സംഘടന രംഗത്തെത്തിക്കഴിഞ്ഞു.
മൂന്നില്‍ രണ്ട് ശതമാനം വിദ്യര്‍ത്ഥികളാണ് നിരോധനത്തിന് അനുകൂലമായി പ്രതികരിച്ചത്. ആഗോളതാപനം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. എന്നാല്‍ സര്‍വ്വകലാശാലയുടെ ഈ നീക്കം മറ്റ് കോളേജുകളെ ബാധിക്കില്ലെന്നും വിദ്യാര്‍ത്ഥി സംഘടന ഉറപ്പു നല്‍കി.
ഗോമാംസ വ്യവസായം അമിതമായ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു എന്ന ഗവേഷണത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യര്‍ത്ഥി സംഘടന ഇതുസംബന്ധിച്ച് സര്‍വ്വകലാശാല അധികൃതരുമായി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ നിരോധനം ക്യംപസില്‍ ഏര്‍പ്പെടുത്തില്ല.
കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം ആഗോളതലത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. കൊറോണയേക്കാള്‍ അപകടകരം ആഗോള താപനമാണെന്ന് കഴിഞ്ഞ ദിവസം റെഡ് ക്രോസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: