പുനലൂര്‍: പോസ്റ്റര്‍ അടിച്ചും അഭ്യര്‍ഥന ഇറക്കിയും ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ഇടതു സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. ഇതറിഞ്ഞതിന്റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം.
നോമിനേഷന് പേപ്പര്‍ പൂരിപ്പിക്കാന്‍ വേണ്ടി വോട്ടര്‍പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയില്‍ സ്ഥാനാര്‍ഥിയുടെ പേരില്ലെന്ന് അറിയുന്നത്. പുനലൂര്‍ നഗരസഭാ മുന്‍ ചെയര്മാന് കെ. രാജശേഖരന്റെ വാര്‍ഡായ തൊളിക്കോട് വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി മഞ്ജുഷയുടെ പേരാണ് നഗരസഭയിലെ ഒരു വാര്‍ഡിലെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത്. മുന്‍ ചെയര്‍മാനും
തൊളിക്കോട് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമായിരുന്ന രാജശേഖരന് പകരമായാണ് ഇക്കുറി വനിതാ വാര്‍ഡ് ആയതിനെ തുടര്‍ന്ന് മഞ്ജുഷയെ സ്ഥാനാര്‍ഥിയാക്കിയത്.
അര്‍ഹരായ പലരെയും വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടിമാറ്റുകയും തമിഴ്നാട്ടില്‍ നിന്നുള്ളവരെ പോലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഇടതുനേതൃത്വത്തിനുണ്ടായ കനത്ത തിരിച്ചടിയായാണ് ജനം ഇതിനെ കാണുന്നത്. നിയമാനുസൃതം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്കിയവര് ഹിയറിങ്ങിന് എത്തിയവരെയും ഉദ്യോഗസ്ഥന്മാരെയും ഭീഷണിപ്പെടുത്തിയവര്‍ സ്വന്തം പാര്‍ട്ടിക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് മറന്നുപോയെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: