കേരളത്തില്‍ ഒരു കാലത്ത് ഗുണം കൊണ്ടും മെച്ചം കൊണ്ടും അറിയപ്പെട്ടിരുന്ന പേരുകേട്ട വൈദ്യശാല ആയിരുന്നു സദാനന്ദ ആര്യ വൈദ്യശാല. കേരളത്തിലുടനീളം ഇതിന് ഏജന്‍സി ഉണ്ടായിരുന്നു. കൊട്ടാരക്കര വാളകം റൂട്ടില്‍ യാത്രചെയ്യുമ്പോള്‍ എംസി റോഡിനരികില്‍ ഉള്ള പ്രധാന കവാടത്തോട് അടുത്തായി തല ഉയര്‍ത്തി നില്ക്കുന്ന പഴയരീതിയില്‍ ഉള്ള സദാനന്ദപുരം ആശ്രമത്തിന്റെ മൂന്ന് നില കെട്ടിടം കാണാം.
അടുത്തായി സാദാനന്ദ റെസിഡന്‍ഷ്യല്‍ സ്കൂള്‍, വായനശാല, പ്രിന്റിംഗ് പ്രസ്സ്, പോസ്റ്റ്ഓഫീസ് എന്നിവയും. ആശ്രമ റോഡിലൂടെ ആശ്രമത്തിലേക്കു അടുക്കും തോറും വായുവില്‍ ആയുര്‍വേദ മരുന്നുകളുടെ സുഗന്ധം അനുഭവിച്ചറിയാമായിരുന്നു. പ്രസവശേഷം ശരീരരക്ഷയ്ക്ക് പ്രത്യേകം തയാറാക്കപ്പെട്ട ആറു കുപ്പിയിലുള്ള മരുന്നുകള്‍ ആശ്രമത്തില്‍ നിന്നു നേരിട്ടു വാങ്ങുമായിരുന്നു.
എന്റെ അമ്മയുടെ കുടുംബവും മറ്റു ബന്ധു മിത്രാദികളും ഈ ആശ്രമത്തിന് അടുത്താണ് താമസിക്കുന്നത്. പല പ്രാവശ്യം ആശ്രമത്തില്‍ പോകുന്നതിനും അവധൂതസ്വാമിമാരില് നിന്നു പ്രത്യേകതരത്തില്‍ പണ്ടാകപ്പെടുത്തിയ ഭക്ഷണം കഴിക്കുന്നതിനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മഠത്തില്‍ ജോലിയെടുത്തിരുന്ന പലരും സാമാന്തര വൈദ്യശാലകള്‍ തുടങ്ങിയതും ചിലര്‍ സ്വത്തുവകകള്‍ കൈയേറിയതും മോഷണവും ആശ്രമത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചതായി തോന്നുന്നു. ഹിന്ദുവിന്റെ വൈദികവും സാംസ്കാരികവുമായ വളര്‍ച്ചയ്ക്കുതകുന്ന വിശാലമായ ആശ്രമസ്വത്തിനെ നശിക്കാതെ നിലനിര്‍ത്താന്‍ ഹിന്ദുസംഘടനകള്‍ മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണ്. ആശ്രമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിചയപ്പെടുത്തിയ സജീഷ് വടമണിനും ജന്മഭൂമിക്കും നന്ദി.
എന്‍. ഉണ്ണികൃഷ്ണന്
പ്രസിഡന്റ് ശബരിമല അയ്യപ്പ സേവാസമിതി മധ്യ ഭാരത് പ്രാന്ത്, ഭോപ്പാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: