മലപ്പുറം : ഇബ്രാഹിംകുഞ്ഞിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പേരിതമാണന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണി കണ്‍വീനര്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് ഇപ്പോള്‍ അറസ്റ്റ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുള്ള വിവാദങ്ങളും പ്രശ്നങ്ങളും ബാലന്‍സ് ചെയ്യാനായി നടത്തിയ നാടകമാണ് അറസ്റ്റ്. ഇതിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമായിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കണമായിരുന്നു. അല്ലാതെ തോന്നുമ്പോള്‍ ചെയ്യാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റും ചോദ്യം ചെയ്യലും മുസ്ലിം ലീഗിനെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസ് മുതല്‍ കിഫ്ബി വരെ ആരോപണങ്ങള്‍ നേരിടുന്ന ഇടത് സര്‍ക്കാരിന് വലത് പക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ ഇപ്പോള്‍ കിട്ടിയ പിടിവള്ളി കൂടിയാണ് പാലാരിവട്ടം പാലം അഴിമതി കേസ്. ഇത് കൂടാതെ പ്ലസ്ടു കോഴക്കേസില്‍ കെ.എം. ഷാജി എംഎല്‍എയ്ക്കെതിരായ ആരോപണവും ലീഗിന് തലവേദനയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: