കോഴിക്കോട്: നിര്‍ത്തിയിട്ട സ്വകാര്യ ബസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി എന്‍ഡിഎ – ബിജെപി സ്ഥാനാര്‍ത്ഥികള്‍. കോര്പ്പറേഷന് 18, 19 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളാണ് നിര്‍ത്തിയിട്ട ബസ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കിയത്.
മുക്കം-കോഴിക്കോട് റൂട്ടിലോടിയിരുന്ന കൗസ്തുഭം ബസ്സാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ബസ് പിന്നീട് സര്‍വ്വീസ് നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കാന്‍ തീരുമാനിച്ചത്.
വാര്‍ഡ് 18 മായനാടിലെ സ്ഥാനാര്‍ത്ഥി സതിബേബിയും 19 മെഡിക്കല്‍ കോളേജ് സൗത്തിലെ സ്ഥാനാര്‍ത്ഥി സി.കെ. ശ്രീകാന്തുമാണ്. 18-ാം വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും 19-ാം വാര്‍ഡിലെ ഒരു ബൂത്തിലേക്കും ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായ ബസില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: