പനാജി: ഒട്ടേറെ മാറ്റങ്ങളുമായാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനിറങ്ങുന്നത്. പുതിയ പരിശീലകന് കിബു വിക്യുനയുടെ ശിക്ഷണത്തില്‍ കിന്നി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട.
ഐഎസ്എല്ലില്‍ കളിച്ച പരിചയമുള്ള ആല്‍ബിനോ ഗോമസായിരിക്കും ഗോള്‍ വല കാക്കുക. ബിലാല്‍ ഖാന്, പ്രഭ്സുഖന്‍ ഗില്‍ എന്നിവരാണ് ടീമിലെ മറ്റ് ഗോള്‍ കീപ്പര്‍മാര്‍.
ബെംഗളൂരു എഫ്സിയില്‍ നിന്ന് വന്‍ തുകയ്ക്ക് വാങ്ങിയ നിഷു കുമാറാണ് പ്രതിരോധത്തെ നയിക്കുക. വിദേശ താരങ്ങളായ ബക്കാരി കോനെ, കോസ്റ്റ ഞമോയിനെസു, ജെസ്സല്‍ കാര്‍നെയ്റോ എന്നിവരും ചേരുമ്പോള്‍ പ്രതിരോധം അതിശക്തമാകും. കഴിഞ്ഞ സീസണില്‍ തിളങ്ങിയ താരമാണ് കാര്‍നെയ്റോ.ജിക്സണ്‍ സിങ്, വിസെന്റെ് ഗോമസ്, നോങ്ഡാംബ നവോറെം, ഫക്യുന്‍ഡോ പെരേര, മലയാളി താരം കെ.പി. രാഹുല്‍ എന്നിവരാണ് മധ്യനിരയിലെ കരുത്തര്‍. പരിചയ സമ്പന്നനായ ഗോമസ്, ജിക്സണ്‍ എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്ഡറുകളായി കളിക്കാനാണ് സാധ്യത.
പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പറാണ് മുന്നേറ്റനിരയിലെ കരുത്തന്. വെല്ലിങ്ടന്‍ ഫോണിക്സ് ക്ലബ്ബില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. മുമ്പ് കളിച്ച എല്ലാ ടീമുകള്‍ക്കും വേണ്ടി ഗോള്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഹൂപ്പര്‍ ഒമ്പത് ഗോളുകള്‍ നേടി. അഞ്ചു ഗോളുകള്‍ക്ക് വഴിയും ഒരുക്കി. ഐഎസ്എല്‍ ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: