റെഗ്ഗിയോ എമിലിയ: കോച്ച് റോബര്‍ട്ടോ മന്സിനിയും ഒട്ടേറെ പ്രമുഖ താരങ്ങളും വിട്ടുനിന്നിട്ടും ഇറ്റലി വിജയം നേടി. നേഷന്‍സ് ലീഗില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ ഇറ്റലി നേഷന്‍സ് ലീഗ് ഫൈനല്‍സിന് അരികിലെത്തി.
ഗ്രൂപ്പ് എ ഒന്നില്‍ ഇറ്റലി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തില്‍ ബൊസ്നിയയെ തോല്‍പ്പിച്ചാല്‍ ഇറ്റലിക്ക് അടുത്ത ഒക്ടോബറില്‍ നടക്കുന്ന നേഷന്‍സ് ലീഗ് ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ അര്‍ഹത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: