തിരുവനന്തപുരം: എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇരുമുന്നണികള്‍ തമ്മിലുള്ള ചേരിപ്പോരിനിടെയാണ് തെളിവുകള്‍ ഫേസ്ബുക്ക് പോസ്റ്റുകളാണ് പുറത്തുവന്നത്. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന് മറുപടിയായി നസിറുദീന് മറിയം ഏഴുതിയ പോസ്റ്റിലാണ് ഇരുമുന്നണികളുടെയും മതരാഷ്ട്രീയമുഖം പുറത്തുവന്നത്.
ചേന്ദമംഗലൂരിലെ യുഡിഎഫ്വെല്ഫെയര് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ചിത്രവും അതിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചൂണ്ടിക്കാട്ടിയായിരുന്നു റിയാസിന്റെ വിമര്‍ശനം. എന്നാല്‍ ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗഫൂര്‍ മാസ്റ്റര്‍ 2015-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നസിറുദീന്റെ പോസ്റ്റ്. തെളിവായി ഇടതിന്റെ പ്രകടനപത്രികയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം
ചിത്രം 1)
ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്. കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയില്‍ യു ഡി എഫ്-വെല്‍ഫെയര്‍ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് പോസ്റ്റിലെ ചിത്രം. ചുവന്ന വട്ടത്തില്‍ കാണുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും ഡിവിഷന് 20 ലെ സ്ഥാനാര്‍ത്ഥയുമായ ഗഫൂര്‍ മാസ്റ്റര്‍
ചിത്രം 2)
ഇടതു ജനാധിപത്യ മുന്നണി ഇതേ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് ഇറക്കിയ പ്രകടന പത്രികയില്‍ നിന്നാണ്. ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്മാരും” എന്ന് പറയുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്ന്. ഗഫൂര്‍ മാസ്റ്ററെ ഇവിടെയും കാണാം, ഡിവിഷന് 21 ലെ സ്ഥാനാര്‍ത്ഥിയായി(21 ഇത്തവണ സ്ത്രീ സംവരണമായത് കൊണ്ട് 20 ലേക്ക് മാറി)
കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റില്‍ 2015 ലെ പാര്‍ട്ടി തിരിച്ചുള്ള ഫലമുണ്ട്. അതില്‍ ഗഫൂറിന്റെ പേരിന് നേരെ WPI(Welfare Party of India) എന്ന് കൃത്യമായി അടയാളപ്പെടുത്തിയതും കാണാം. ഗഫൂര്‍ മാത്രമല്ല, തൊട്ടപ്പുറത്തുള്ള ഡിവിഷനായ 19 ല്‍ ഇതേ സഖ്യത്തിന്റെ ഭാഗമായി ജയിച്ച ശഫീഖ് മാടായിയുടെ പേരിന് നേരെയും WPI എന്ന പാര്‍ട്ടി പേര് കാണാം.
കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് ഇതേ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇതേ സ്ഥാനാര്‍ത്ഥിയുമായി ചേര്‍ന്ന് ഇത് പോലെ പ്രവര്‍ത്തിച്ച് ജയിച്ചവരാണ് സി പി എമ്മും വെല്‍ഫെയറും. അടവു നയങ്ങളും സഖ്യങ്ങളും രൂപീകരിക്കലും പിന്നീടത് തള്ളിപ്പറയലുമൊക്കെ രാഷ്ട്രീയത്തില്‍ സര്‍വ്വസാധാരണമാണ്. പക്ഷേ ഒരേ സ്ഥാനാര്‍ത്ഥി തന്നെ തങ്ങളുടെ കൂടെയാവുമ്പോള്‍ മതേതരനും എതിര് ചേരിയില്‍ നിന്ന് അതേ സ്ഥലത്ത് മല്‍സരിക്കുമ്പോള്‍ വര്‍ഗീയ വാദിയുമാവുന്ന അല്‍ഭുത പ്രതിഭാസത്തിന്റെ പേറ്റന്റ് സി പി എമ്മിനാണ്. ആ പ്രതിഭാസത്തിന്റെ കാപ്സ്യൂള്‍ രൂപമാണ് റിയാസിന്റെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: