ന്യൂഡല്‍ഹി: ദേശീയ മാധ്യമദിനത്തില്‍ ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മാദ്ധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാധ്യമധ്വംസനം നടത്തന്നവരെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ പതിനാറാണ് എല്ലാവര്‍ഷവും ദേശീയ മാധ്യമദിനം ആചരിക്കുന്നത്. 1966 നവംബര്‍ 16-നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ഉപരാഷ്ട്രപടി വെങ്കയ്യ നായിഡുവും ദേശീയ മാധ്യമദിനത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: