ന്യൂദല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പുതിയ ശ്രേണികള്‍ ഡിആര്‍ഡിഒ ഉടന്‍ പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസിന്റെ പുതിയ മിസൈലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരീക്ഷിക്കുമെന്നാണ് വിവരം. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും വിപുലമായ മിസൈലാണ് ബ്രഹ്മോസ്.
കഴിഞ്ഞ മാസങ്ങളില്‍ ബ്രഹ്മോസിന്റെ വിവിധ മിസൈലുകള്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു. 298 കി.മീ. ദൂരപരിധിയെന്നത് പുതിയ മിസൈലുകളില്‍ 450 ആക്കി ഡിആര്‍ഡിഒ വര്ധപ്പിച്ചു. പുതിയ മിസൈലുകള്‍ എത്തുന്നതോടെ ദൂരപരിധിയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം 800 കി.മീ. ദൂരപരിധിയുള്ള ശൗര്യ മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ മിസൈലുകളുടെ പരീക്ഷണം വലിയ ആത്മവിശ്വാസം സൈന്യത്തിന് നല്‍കും. നേരത്തെ വിജയകരമായി പരീക്ഷിച്ച ചില ബ്രഹ്മോസ് മിസൈലുകള്‍ സൈന്യത്തിന് കൈമാറിയിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തേക്കാണ് മിസൈലുകള്‍ എത്തിച്ചത്.
കഴിഞ്ഞ മാസം യുദ്ധകപ്പലുകളില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയും ബ്രഹ്മോസിന്റെ പരീക്ഷണം നടത്തി. 400 കി.മീ. അധികം ദൂരത്ത് ബ്രഹ്മോസിന് എത്രത്തോളം കൃത്യതയുണ്ടെന്ന് പരീക്ഷിക്കാനായിരുന്നു ശ്രമം. പിജെ10 പ്രൊജക്ടിന്റെ ഭാഗമായി ഡിആര്‍ഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകളുടെ രാജ്യാന്തര വിപണിയും ഇന്ത്യ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: