ന്യൂദല്‍ഹി: ദേശീയ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാകാന്‍ മനീന്ദര്‍ സിങ്, ചേതന്‍ ശര്‍മ, ശിവ് സുന്ദര്‍ ദാസ് എന്നിവര്‍ ബിസിസിഐയ്ക്ക് അപേക്ഷ നല്കി.
ചേതന്‍ ശര്‍മ 1987ലെ ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ബൗളറാണ്. 88 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുന്‍ സ്പിന്നറായ മനീന്ദര്‍ സിങ് 35 ടെസ്റ്റും 59 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. മുന്‍ ഓപ്പണറാണ് ശിവ് സുന്ദര്‍ ദാസ്. 23 ടെസ്റ്റ് കളിച്ച ദാസ് 1326 റണ്‍സ് നേടി.
മുന്‍ ഓള്‍റൗണ്ടര്‍ അജിത്ത് അഗാര്‍ക്കര്‍ വീണ്ടും അപേക്ഷ നല്കിയാല് സെലക്ഷന് കമ്മിറ്റി ചെര്മാനാക്കാന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അഗാര്‍ക്കര്‍ 231 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: