സിഡ്നി: ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക് ടെയ്ലര്. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനാണ് കോഹ്ലി. ആക്രമിച്ച കളിക്കുന്ന കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവച്ചുവരുന്നതെന്ന് മാര്‍ക് ടെയ്ലര് സിഡ്നി മോണിങ് ഹെറാള്‍ഡിനോട് പറഞ്ഞു.
കോഹ്ലിയെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് നേരത്തെ ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍ വിശേഷിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെയാണ് ടെയ്ലറും ലാംഗറും കോഹ്ലിയെ വാഴ്ത്തിയത്.
നാല് മത്സരങ്ങളുള്ള ബോര്‍ഡര്‍ – ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 17 ന് ആരംഭിക്കും. ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. അവസാന മൂന്ന് ടെസ്റ്റുകളില്‍ കോഹ്ലിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: