പനാജി: ഏറ്റവും മികച്ച പ്രതിരോധനിരയുമായാണ് നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന് ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനിറങ്ങുന്നത്. ഈ സീസണിനുള്ള ടീമിനെ എടികെ മോഹന്‍ ബഗാന് പ്രഖ്യാപിച്ചു. പോയ സീസണില്‍ കിരീടമണിഞ്ഞ ടീമിലെ പ്രമുഖ താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് എത്തിയ സന്ദേശ് ജിങ്കനാണ് എടികെ മോഹന്‍ ബഗാന്റെ പ്രതിരോധത്തെ നയിക്കുന്നത്. വിദേശതാരം ജോസ് ലൂയിസ് എസ്പിനോസ, മുംബൈ സിറ്റി എഫ്സിയില്‍ നിന്ന് എത്തിയ സുഭാശിഷ് ബോസ്, സുമിത് രാത്തി എന്നിവര്‍ ജിങ്കന് മികച്ച പിന്തുണ നല്‍കും.
ഓസ്ടേലിയന്‍ താരം ബ്രാഡന് ഇന്മാമാണ് മധ്യനിരയെ നയിക്കുന്നത്. എ ലീഗില്‍ കളിച്ച് പരിചയമുള്ള താരമാണ്. ബോറിസ് സിങ്, എഡു ഗാര്‍ഷ്യ, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരാണ് മധ്യനിരയിലെ മറ്റ് കരുത്തര്‍.
ഡേവിഡ് വില്യംസും റോയ് കൃഷ്ണയുമാണ് മുന്നേറ്റനിരയെ നയിക്കുന്നത്. എഫ്സി ഗോവയില്‍ നിന്ന് എത്തിയ യുവതാരം മന്‍വീര്‍ സിങ്ങും ഫാര്‍ദിന്‍ അലിയുമാണ് മറ്റ് മുന്നേറ്റനിര താരങ്ങള്‍.
ഈ സീസണിലെ ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ഈ മാസം 20ന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. ബാംബോളിം ജിഎംസി സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: