കോഴിക്കോട്: യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ തുടങ്ങിയേടത്ത് തന്നെ. ജില്ലാ പഞ്ചായത്ത്, കോര്പ്പറേഷന് ഉള്‍പ്പെടെ സീറ്റുകളില്‍ ഇതേവരെ തീരുമാനത്തിലെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞി ട്ടില്ല. ഇതിനിടയില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലും പാര്‍ട്ടികള്‍ക്കത്തും സ്ഥാനാര്‍ത്ഥികളാകാന്‍ കടുത്ത വടംവലിയാണ് നടക്കുന്നത്.
മുന്നണിയിലെ ഒന്നാംകക്ഷിയായ കോണ്‍ഗ്രസ് രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന്റെ കാല്ക്കിഴിലായി മാറിയത് കോണ്‍ഗ്രസ് അണികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്‍ജെഡി കളംമാറി എല്‍ഡിഎഫി ലേക്ക് ചേക്കേറിയപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച സീറ്റുകളില്‍ ഇത്തവണ മുസ്ലീം ലീഗ് അവകാശവാദം കടുപ്പിച്ചിരിക്കുകയാണ്. ഇത് യൂത്ത് കോണ്‍ഗ്രസ,് ദളിത് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. നേതൃത്വത്തിലെ ചിലര്‍ കോണ്‍ഗ്രസിനെ മുസ്ലീം ലീഗിന് പണയം വെച്ചെന്നാണ് ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നത്.
കൂടാതെ യുഡിഎഫ് ല്‍ പൂര്‍ണ്ണമായി ചേക്കേറിയ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്വതന്ത്ര വേഷം കെട്ടിച്ച് സീറ്റുകള്‍ നല്‍കേണ്ടതും യുഡിഎഫ് നേതൃത്വത്തിന് മറ്റൊരു ബാധ്യത ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: