കോഴിക്കോട്: കൊടുവള്ളി നഗരസഭയിലേക്ക് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലും. നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ചുണ്ടപ്പുറം ഡിവിഷനിലാണ് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത്.
കാലാവധി കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ ഫൈസല്‍ അംഗമായിരുന്നു. ഒക്ടോബറില്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് 12 മണിക്കൂറിലധികം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കാരാട്ട് ഫെസലിനെ ചോദ്യം ചെയ്തിരുന്നു. വേങ്ങര സ്വദേശി ഇ സെയ്തലവിയടക്കം കേസിലെ രണ്ടു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ ചോദ്യം ചെയ്യല്‍.
നേരത്തേ സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയിലും ഫൈസലിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഫൈസലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ബാങ്ക് ഇടപാട് രേഖകളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 2013 നവംബര്‍ എട്ടിന് 1.84 കോടി രൂപ വിലവരുന്ന ആറു കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസിലെ പ്രതിയാണ് കാരാട്ട് ഫൈസല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: