ബുദ്ധിജീവിയായ കുറുക്കന് അസ്തിത്വ വാദിയായി.കമ്യൂവിനെയും കീര്ക്കേഗോറിനെയും ഉദ്ധരിച്ചു. സോക്രട്ടീസിനെപ്പോലെ ചോദ്യങ്ങള്‍ ചോദിച്ചു നടന്നു.
”ജീവിതത്തിന്റെ അര്‍ത്ഥം എന്ത്?” കുറുക്കന് സിംഹത്തോട് ചോദിച്ചു.വിനയത്തോടെ തനിക്കറിയില്ലെന്ന് സിംഹം പറഞ്ഞു. കാട്ടിലെ എല്ലാ മൃഗങ്ങളോടും ചോദ്യം ആവര്‍ത്തിച്ചു. എല്ലാവരും ബുദ്ധിജീവിയായ കുറുക്കന്റെ ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടി. ആനയുടെ മുന്പിലെത്തിയ കുറുക്കന് ഉറക്കെ ചോദിച്ചു. ”ജീവിതത്തിന്റെ അര്‍ത്ഥം എന്ത്?” ആന മിണ്ടാതെ നിന്നു. കുറെക്കൂടി അടുത്തു ചെന്ന് തുമ്പിക്കൈയ്യില്‍ ഇടിച്ചുകൊണ്ട് കുറുക്കന് ചോദ്യം ആവര്‍ത്തിച്ചു. ആന കുറുക്കനെയെടുത്ത് വലിച്ചെറിഞ്ഞു. ദൂരെ വീണ കുറുക്കന് വേദനയോടെ പറഞ്ഞു:
‘ഉത്തരമറിയില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, കമ്യൂണിസ്റ്റാകുന്നതെന്തിന്?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: